KozhikodeLatest

കെഎസ്‌ആര്‍ടിസി വാണിജ്യ സമുച്ചയം അപകട ഭീഷണിയില്‍

“Manju”

കോഴിക്കോട്: കെഎസ്‌ആര്‍ടിസി വാണിജ്യ സമുച്ചയം അപകട ഭീഷണയില്‍. കെട്ടിടം അടിയന്തരമായി ബലപ്പെടുത്തണമെന്ന് മദ്രാസ് ഐ ഐടി റിപ്പോര്‍ട്ട്. ഈ കെട്ടിടത്തിന് ബലക്ഷയമുണ്ടെന്നും കെട്ടിടം അപകട ഭീഷണി നേരിടുന്നുണ്ടെന്നുമാണ് മദ്രാസ് ഐ ഐടി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്.
കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് കെഎസ്‌ആര്‍ടിസി വാണിജ്യ സമുച്ചയം അലിഫ് ബില്‍ഡേഴ്സിന് നടത്തിപ്പിനായി വിട്ടുനല്‍കിയത്. എന്നാല്‍ നിര്‍മ്മിച്ചിരിക്കുന്ന രീതിയില്‍ കെട്ടിടം ഉപയോഗിക്കാന്‍ സാധ്യമല്ലെന്നും കെട്ടിടം നവീകരിക്കണമെന്നും ഉദ്ഘാടന സമയത്ത് മന്ത്രി അടക്കമുള്ളവര്‍ പറഞ്ഞിരുന്നു.
കെട്ടിടത്തിന് ബലക്ഷയം ഉള്ളതായി ആരും അന്ന് പറഞ്ഞിരുന്നില്ല.എന്നാല്‍ ഇപ്പോള്‍ സമുച്ചയം അപകട ഭീഷണയിലാണെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്.തുടര്‍ന്ന് കെട്ടിടം നവീകരിക്കുന്നതിനായി ബസ് സ്റ്റാന്‍ഡ് മാറ്റാനുള്ള ആലോചനിയിലാണ് അധികൃതര്‍ അറിയിച്ചു.

Related Articles

Check Also
Close
Back to top button