IndiaInternationalKeralaLatest

നിരോധിത ചൈനീസ് ആപ്പുകള്‍ ലഭ്യമാകുന്നതായി റിപ്പോര്‍ട്ട് 59; ചൈനീസ് ആപ്പുകള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂദല്‍ഹി : രാജ്യ സുരക്ഷയെ മുന്‍നിര്‍ത്തി എര്‍പ്പെടുത്തിയ നിര്‍ദ്ദേശം കര്‍ശ്ശനമായി പാലിക്കണമെന്ന് ചൈനീസ് ആപ്പുകള്‍ക്ക് താക്കീത് നല്‍കി കേന്ദ്രം. നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളുമെന്നും കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നിരോധനവുമായി ബന്ധപ്പെട്ട് കേന്ദ്ര ഐടി മന്ത്രാലയം ചൈനീസ് ആപ്പുകള്‍ക്ക് നല്‍കിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇത് പ്രകാരം നിരോധനം കര്‍ശ്ശനമായി പാലിച്ചിരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നിരോധനത്തിന് ശേഷവും ഈ ആപ്പുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിയമ വിരുദ്ധമായി ലഭ്യമാകുന്നതായി ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് കേന്ദ്രം ഇപ്പോള്‍ താക്കീത് നല്‍കിയിരിക്കുന്നത്.

ലഡാക്ക് അതിര്‍ത്തിയിലെ ചൈനയുടെ പ്രകോപനങ്ങള്‍ക്ക് പിന്നാലെ ജനങ്ങളുടെ സരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി 59 ആപ്പുകള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. ഈ നിരോധനം ബോധപൂര്‍വ്വമോ അല്ലാതെയോ മറികടന്നാല്‍ അത് വിവര സാങ്കേതിക നിയമത്തിന്റെ ലംഘനത്തില്‍ ഉള്‍പ്പെടും. ഇതിനെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും കത്തില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അതേസമയം ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത് ചൈനീസ് കമ്പനികള്‍ക്ക് വന്‍ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്.

Related Articles

Back to top button