IndiaLatest

ചാള്‍സ് രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

“Manju”

ചാള്‍സ് രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കാലാവസ്ഥ ഉച്ചക്കോടിക്കെത്തിയ വേളയിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ചാള്‍സ് മൂന്നാമൻ രാജാവുമായി കൂടിക്കാഴ്ച നടത്തിയ വിവരം പ്രധാനമന്ത്രി സമൂഹമാദ്ധ്യമങ്ങള്‍ കുറിച്ചിരുന്നു.

പരിസ്ഥിതി സംരക്ഷണത്തോടുള്ള ബ്രിട്ടീഷ് രാജാവിന്റെ അഭിനിവേശത്തെ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. “കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തിലെ പ്രധാന ശബ്ദംഎന്നാണ് ചാള്‍സ് മൂന്നാമൻ രാജാവിനെ വിശേഷിപ്പിച്ചത്. പരിസ്ഥിതി സംരക്ഷണത്തിലും സുസ്ഥിര വികസനത്തിലും അഭിനിവേശമുള്ളയാളാണ് അദ്ദേഹമെന്നും നരേന്ദ്രമോദി എക്സില്‍ കുറിച്ചു.

ഇറ്റാലിയൻ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി, തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗൻ എന്നിവരുള്‍പ്പെടെയുള്ള നിരവധി ലോക നേതാക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. മൂന്നാം തവണയാണ് പ്രധാനമന്ത്രി കാലാവസ്ഥ ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. 2015-ല്‍ പാരീസിലും 2021-ല്‍ ഗ്ലാസ്‌ഗോയിലും നടന്ന ഉച്ചകോടിയില്‍ പ്രധാനമന്ത്രി പങ്കെടുത്തിരുന്നു.

Related Articles

Back to top button