IndiaInternationalLatest

ചീറ്റപുലിയെ പോലെ കുതിച്ച്‌ കോ‌ഹ്‌ലി; അരങ്ങേറ്റക്കാരന്‍ ഗ്രീനിനെ പുറത്താക്കിയത് ഒറ്റകയ്യന്‍ ക്യാച്ചില്‍

“Manju”

ഫീല്‍ഡിങ്ങില്‍ തകര്‍പ്പന്‍ പ്രകടനങ്ങളുമായി ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചിട്ടുള്ള താരമാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. തകര്‍പ്പന്‍ ക്യാച്ചുകളും കിടിലന്‍ റണ്‍ഔട്ടുകളും കോഹ്‌ലിയുടെ ബാറ്റിങ് പോലെ തന്നെ ക്രിക്കറ്റ് പ്രേമികള്‍ക്ക് എന്നും ആവേശം തന്നെയാണ്. അത്തരത്തിലൊരു ഫീല്‍ഡിങ് പ്രകടനം ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിലും പുറത്തെടുത്ത് കയ്യടി നേടിയിരിക്കുകയാണ് താരം.

ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ ഉയര്‍ത്തിയ 244 റണ്‍സ് പിന്തുടരുന്ന ഓസ്ട്രേലിയന്‍ ബാറ്റിങ് നിരയെ ഒന്നൊന്നായി തകര്‍ത്തെറിയുന്നതിനിടയിലാണ് കോഹ്‌ലിയുടെ തകര്‍പ്പന്‍ ക്യാച്ച്‌. 41-ാം ഓവറില്‍ അരങ്ങേറ്റക്കാരന്‍ കമറൂണ്‍ ഗ്രീനിനെ പുറത്താക്കാന്‍ വായുവിലൂടെ പറന്ന കോഹ്‌ലി ഒറ്റകയ്യില്‍ പന്ത് കൈപിടിയിലാക്കുകയായിരുന്നു.

Related Articles

Back to top button