IndiaKeralaLatest

കറ്റാനം സി.എം.എസ്.ഹൈസ്ക്കൂളിന് മികവിന്റെ തിളക്കം

“Manju”

കായംകുളം: സംസ്ഥാനത്ത് ജൈവപച്ചക്കറി കൃഷി ചെയ്യുന്ന സ്കൂളുകളില്‍ ജില്ലയില്‍ മികച്ച സ്കൂളിനുള്ള അവാര്‍ഡ് കായംകുളം ജില്ലയിലെ കറ്റാനം സി.എം.എസ്.ഹൈസ് സ്കളിന് ലഭിച്ചു.  മികച്ച അദ്ധ്യാപികയ്ക്കുള്ള ഒന്നാംസ്ഥാനവും സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനവും കറ്റാനം സി.എം.എസ്. ഹൈസ്കൂള്‍ നേടി.  മൊമന്റം, ക്യാഷ് പ്രൈസ്, സർട്ടിഫിക്കറ്റ് എന്നിവ സ്കൂളിന് ലഭിച്ചു,

സ്കൂളിലും പരിസരത്തും പ്രകൃതിസൌഹൃദ പദ്ധതികള്‍ക്കായി വിവിധ പദ്ധതികളാണ് സ്കൂള്‍ പി.റ്റി. എ. ആവിഷ്കരിച്ച് നടപ്പിലാക്കിവരുന്നത്.  മാലിന്യ സംസ്ക്കരണ പ്ലാൻ്റ് സ്ഥാപിച്ചതിനും,  രക്ഷിതാക്കളിലും. അദ്ധ്യാപകരിലും വിദ്യാർത്ഥികളിലും ജൈവ പച്ചക്കറി കൃഷി ശീലം വളർത്തുന്നതിലും, വിഷ രഹിത പച്ചക്കറി ഉത്പാദനത്തിന് പ്രചോദനം നൽകി പ്രാവർത്തികമാക്കുന്നതിനും സ്കൂള്‍  പി.റ്റി.എ. നിർണായകമായ പങ്കാണ് വഹിച്ചുവരുന്നത്.

കെ.ബി.രത്നാകരൻ ആണ്  കഴിഞ്ഞ രണ്ടു വർഷമായി കറ്റാനം സി.എം.എസ്.ഹൈസ്ക്കൂളിന്റെ പി.ടി.എ പ്രസിഡന്റ്.  ശാന്തിഗിരി ആശ്രമം ഹരിപ്പാട് ഏരിയയുടെ കീഴില്‍ വരുന്ന കറ്റാനം യൂണിറ്റ് അംഗംകൂടിയാണ് കെ.എസ്.ആര്‍.റ്റി.സി. മെക്കാനിക്കല്‍ സെക്ഷനില്‍ നിന്നും റിട്ടയറായ കെ.ബി.രത്നാകരന്‍.

Related Articles

Back to top button