IndiaLatest

നാവികസേന‍യിലും പേരുമാറ്റം ;റാങ്കുകളുടെ പേര് ഇന്ത്യന്‍ സംസ്‌കാരത്തിനനുസരിച്ച്

“Manju”

മാല്‍വന്‍, മഹാരാഷ്ട്ര: ഇന്ത്യന്‍ നാവികസേനയിലെ റാങ്കുകളുടെ പേര് ഇന്ത്യന്‍ സംസ്‌കാരത്തിന് അനുസരിച്ച് മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാവികസേനാ ദിനത്തോടനുബന്ധിച്ച് തിങ്കളാഴ്ച മഹാരാഷ്ട്രയിലെ മാല്‍വാനില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ”നാവികസേനയിലെ റാങ്കുകളുടെ പേര് ഇന്ത്യന്‍ സംസ്‌കാരത്തിനനുസരിച്ച് മാറ്റുമെന്ന് നമ്മുടെ പൈതൃകത്തില്‍ ഏറെ അഭിമാനിച്ചുകൊണ്ട് ഞാന്‍ പ്രഖ്യാപിക്കുകയാണ്”, മോദി പറഞ്ഞു.

നാവികസേനയിലെ വനിതകളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് പറഞ്ഞ മോദി, രാജ്യത്ത് ആദ്യമായി നാവികസേനാ കപ്പലില്‍ വനിതാ കമാന്‍ഡിങ് ഓഫീസറെ നിയമിച്ചതിന് സേനയെ അഭിനന്ദിക്കുകയും ചെയ്തു.

നേരത്തേ നാവികസേനയുടെ പതാകയിലും മാറ്റം വരുത്തിയിരുന്നു. കൊച്ചിയില്‍ ഐ.എന്‍.എസ്. വിക്രാന്ത് കമ്മിഷന്‍ ചെയ്യുന്നതിനോടനബന്ധിച്ചാണ് പുതിയ പതാക പ്രകാശനം ചെയ്തത്. കൊളോണിയല്‍ ഭൂതകാലത്തിന്റെ അവശിഷ്ടങ്ങള്‍ തള്ളുകയും ഇന്ത്യയുടെ സമ്പന്നമായ സമുദ്ര പൈതൃകത്തെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നതാണ് പുതിയ പതാകയെന്നാണ് പ്രധാനമന്ത്രി അന്ന് പറഞ്ഞത്

Related Articles

Back to top button