IndiaLatest

ഡോ. സമീര്‍ ഷാ ബി.ബി.സി ചെയര്‍മാനാകും

ഇന്ത്യൻ വംശജനാണ് ഡോ. സമീര്‍ ഷാ

“Manju”

ലണ്ടൻ: ഇന്ത്യൻ വംശജനായ ഡോ. സമീര്‍ ഷാ (71) ബി.ബി.സിയുടെ പുതിയ ചെയര്‍മാനാകും. അദ്ദേഹത്തിന്റെ നിയമനത്തിന് ഋഷി സുനക് സര്‍ക്കാര്‍ അന്തിമ അനുമതി നല്‍കി.
മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനുമായുള്ള സംഭാഷണം ചോര്‍ന്നതിനെ തുടര്‍ന്ന് റിച്ചാര്‍ഡ് ഷാര്‍പ് രാജിവെച്ച ഒഴിവിലേക്കാണ് നിയമനം
40 വര്‍ഷത്തിലേറെയായി മാധ്യമ മേഖലയിലുള്ള സമീര്‍ ഷായെ 2019ല്‍ എലിസബത്ത് രാജ്ഞി കമാൻഡര്‍ ഓഫ് ബ്രിട്ടീഷ് എംപയര്‍ ബഹുമതി നല്‍കി ആദരിച്ചിട്ടുണ്ട്. 1952 ജനുവരിയില്‍ മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ ജനിച്ച സമീര്‍ ഷാ 1960ലാണ് രക്ഷിതാക്കളോടൊപ്പം ഇംഗ്ലണ്ടിലേക്ക് കുടിയേറിയത്.
ബ്രിട്ടനിലെ സ്വതന്ത്ര ടെലിവിഷൻ, റേഡിയോ കമ്ബനിയായ ജൂനിപ്പര്‍ ടി.വിയുടെ ഉടമയും സി.ഇ.ഒയുമായ അദ്ദേഹം 2007 -2010 കാലയളവില്‍ ബി.ബി.സി നോണ്‍ എക്സിക്യൂട്ടിവ് ഡയറക്ടറായിരുന്നു.

Related Articles

Back to top button