IdukkiLatest

വിമാനം സത്രം എയര്‍സ്ട്രിപ്പില്‍ ഇറക്കാനുള്ള ശ്രമം പരാജയപ്പെട്ടു

“Manju”

ഇടുക്കി: വീണ്ടും വിമാനം സത്രം എയര്‍സ്ട്രിപ്പില്‍ ഇറക്കാനുള്ള ശ്രമം പരാജയപ്പെട്ടു. പരീക്ഷണ പറക്കലിനിടെ കൊച്ചിയില്‍ നിന്നെത്തിച്ച എന്‍സിസി വിമാനം, റണ്‍വേക്ക് തൊട്ടുമുകളില്‍ എത്തിയെങ്കിലും നീക്കം വിജയിച്ചില്ല.

ലാന്‍ഡിംഗിന് തടസ്സമുണ്ടാക്കിയത് മൂടല്‍മഞ്ഞാണ്. കൊച്ചിയിലേക്ക് രണ്ടുതവണ വട്ടമിട്ട് പറന്ന ശേഷം മടങ്ങി. സത്രം എയര്‍സ്ട്രിപ്പില്‍ വിമാനം ഇറക്കാനുള്ള ശ്രമം നടക്കുന്നത് ഇത് രണ്ടാം തവണയാണ്. നേരത്തെയും ചെറുവിമാനം 650 മീറ്റ‍ര്‍ ദൈ‍ര്‍ഘ്യമുള്ള എയ‍ര്‍സ്ട്രിപ്പില്‍ ഇറക്കാനുള്ള നീക്കം പരാജയപ്പെട്ടിരുന്നു.
അന്ന് ലാന്‍ഡിം​ഗിന് തടസ്സം ഉണ്ടാക്കിയത് എയ‍ര്‍ സ്ട്രിപ്പിന് സമീപത്തുള്ള മണ്‍തിട്ടയാണ് . സംസ്ഥാന പിഡ‍ബ്ല്യുഡി വകുപ്പ് സത്രത്തില്‍ എയര്‍ സ്ട്രിപ്പ് നിര്‍മിക്കുന്നത് എന്‍സിസി കേഡറ്റുകളുടെ പരിശീലനത്തിനായിട്ടാണ്.

Related Articles

Back to top button