IndiaLatest

തമിഴ്നാട് ദുരിതബാധിതര്‍ക്ക് കൈത്താങ്ങായി ഹ്യൂണ്ടായ്

“Manju”

തമിഴ്‌നാട്ടിലെ ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങളെ സഹായിക്കാൻ മൂന്നു കോടി രൂപ സംഭാവന നല്‍കുമെന്ന് ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ ഹ്യുണ്ടായി പ്രഖ്യാപിച്ചു. ഹ്യൂണ്ടായ് ഇന്ത്യയുടെ സിഎസ്‌ആര്‍ വിഭാഗമായ ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ ഫൗണ്ടേഷനാണ് സഹായം നല്‍കുന്നത്. ദുരിതബാധിതര്‍ക്കായി ഭക്ഷണം, വെള്ളം, പാര്‍പ്പിടം, വൈദ്യസഹായം, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവയുള്‍പ്പെടെയുള്ള ദുരിതാശ്വാസം എത്തിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അധികാരികളുമായി ബന്ധപ്പെട്ട് തങ്ങളുടെ ടീമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഹ്യുണ്ടായ് പറഞ്ഞു. കൂടാതെ ഹ്യുണ്ടായ് ഉപഭോക്താക്കള്‍ക്ക് വാഹന നിര്‍മാതാക്കളുടെ കസ്റ്റമര്‍ കെയര്‍ ഹെല്‍പ്പ് ലൈൻ നമ്പറില്‍ 1800-102-4645 ല്‍ സഹായത്തിനായി ബന്ധപ്പെടാം.കൂടാതെ, സംസ്ഥാനത്തെ ഉപഭോക്താക്കള്‍ക്ക് എമര്‍ജൻസി റോഡ് സൈഡ് അസിസ്റ്റൻസ് സേവനങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നു.

‘ഈ പരീക്ഷണ സമയങ്ങളില്‍ ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ തമിഴ്‌നാട്ടിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യത്തോടെ നിലകൊള്ളുന്നു. നമ്മുടെ ആഗോള കാഴ്ചപ്പാടിന്റെ പ്രതിഫലനമെന്ന നിലയില്‍ മാനവികതയ്‌ക്കുള്ള പുരോഗതി – ഇതുപോലുള്ള സമയങ്ങളില്‍ കമ്മ്യൂണിറ്റികള്‍ നേരിടുന്ന വെല്ലുവിളികള്‍ ലഘൂകരിക്കാൻ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ‘ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ എംഡിയും സിഇഒയുമായ ഉൻ സൂ കിം പറഞ്ഞു.

കൂടാതെ ദുരിതാശ്വാസ നിധിയിലേക്ക് തങ്ങള്‍ മൂന്നുകോടി രൂപ ഹ്യുണ്ടായി സംഭാവന ചെയ്‍തിട്ടുണ്ടെന്നും അത് അടിയന്തിര സഹായത്തിനായി എത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ റേഷൻ, ടാര്‍പോളിൻ, ബെഡ്ഷീറ്റുകള്‍, പായകള്‍ തുടങ്ങിയ ദുരിതാശ്വാസ കിറ്റുകളും ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ഫൗണ്ടേഷൻ നല്‍കും. ചുഴലിക്കാറ്റിന്റെ അനന്തരഫലങ്ങള്‍ പരിഹരിക്കുന്നതിനായി മെഡിക്കല്‍ ക്യാമ്പുകള്‍ സ്ഥാപിക്കാനും ഗ്രാമങ്ങള്‍ വൃത്തിയാക്കാനും കമ്പനി പദ്ധതിയിടുന്നു. ചുഴലിക്കാറ്റ് ബാധിച്ച്‌ നശിച്ച വാഹനങ്ങളുടെ ഇൻഷുറൻസ് ക്ലെയിമുകള്‍ക്ക് മൂല്യത്തകര്‍ച്ച തുകയില്‍ 50 ശതമാനം കിഴിവും ഹ്യൂണ്ടായ് വാഗ്ദാനം ചെയ്യും.

Related Articles

Check Also
Close
Back to top button