KeralaLatest

കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി അനുശോചിച്ചു.

“Manju”

തിരുവനന്തപുരം: രാഷ്ട്രീയത്തിന് അതീതമായി ജനകീയനായ നല്ലൊരു വ്യക്തിത്വത്തിൻ്റെ ഉടമയായിരുന്നു കാനം രാജേന്ദ്രനെന്ന് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി. ഇടതുചിന്തകൻ എന്ന നിലയിൽ തൻ്റെ പ്രസ്ഥാനത്തിൻ്റെ നെടുതൂണായിരുന്നു അദ്ദേഹം. തന്റെ പൊതുജീവിതത്തെ സാധാരണക്കാരോട് ചേർത്തു വെയ്ക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞു. വാക്കുകളിൽ കൃത്യതയും പ്രവർത്തനത്തിൽ കണിശതയുമായിരുന്നു കാനത്തിൻ്റെ പ്രത്യേകത. വ്യക്തിപരമായി അടുപ്പം സൂക്ഷിക്കുവാനും ആ സ്നേഹവും ആർദ്രതയും മനസ്സിലാക്കുവാനും സാധിച്ചിട്ടുണ്ട്. നിരവധി വേദികൾ ഒപ്പം പങ്കിട്ടുണ്ടെന്നും വേർപാടിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നുവെന്നും സ്വാമി അനുശോചനക്കുറിപ്പിലൂടെ അറിയിച്ചു.

Related Articles

Back to top button