InternationalLatest

റഷ്യയില്‍ സൈനിക വിമാനം തീപിടിച്ച്‌ തകര്‍ന്നുവീണു

“Manju”

റഷ്യയിൽ സൈനിക വിമാനം തീപിടിച്ച് തകർന്നുവീണു; 15 പേര്‍ കൊല്ലപ്പെട്ടു
മോസ്‌കോ: റഷ്യൻ സൈനിക വിമാനം തീപിടിച്ച്‌ തകർന്ന് വീണു. വിമാനത്തിലുണ്ടായിരുന്ന 15 പേരും മരിച്ചതായാണ് റിപ്പോർട്ട്. മോസ്കോയുടെ വടക്കുകിഴക്കൻ ഇവാനോവോ മേഖലയിലാണ് സംഭവം. സൈനിക ചരക്ക് വിമാനമാണ് അപകടത്തില്‍ പെട്ടത്.
പറന്നുയർന്ന ഉടൻ തന്നെ ഐഎല്‍-76 വിമാനം തകർന്നു വീണതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. വിമാനത്തിന്റെ ഒരു എൻജിനില്‍ തീപിടിച്ചതാണ് അപകടത്തിന് വഴിവെച്ചതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തീപിടിച്ച എൻജിനുമായി വിമാനം വട്ടമിട്ടു പറക്കുന്നതും പുകപടലം ആകാശത്തേക്ക് ഉയരുന്നതും ദൃശ്യങ്ങളില്‍ കാണാം.
യുക്രേനിയൻ യുദ്ധത്തടവുകാരുമായി പോയ റഷ്യൻ സൈനിക വിമാനം തകർന്ന് വീണുണ്ടായ അപകടത്തിന് ഒരു മാസത്തിന് ശേഷമാണ് സമാനമായ സംഭവം വീണ്ടും നടന്നിരിക്കുന്നത്. 65 യുക്രെയ്ൻ യുദ്ധത്തടവുകാർ ഉള്‍പ്പെടെ 74 പേർ ജനുവരി 24നുണ്ടായ അപകടത്തില്‍ മരിച്ചിരുന്നു. സൈനികരെയും ഉപകരണങ്ങളും ആയുധങ്ങളും എയർലിഫ്റ്റ് ചെയ്യുന്നതിനായി രൂപകല്‍പ്പന ചെയ്ത വിമാനമാണ് തകർന്നുവീണ ഐ എല്‍ -76 വിമാനം

Related Articles

Back to top button