IndiaLatest

2025 മുതല്‍ ട്രക്കുകളുടെ ഡ്രൈവര്‍ കാബിനില്‍ എസി നിര്‍ബന്ധം

“Manju”

രാജ്യത്ത് 2025 ഒക്ടോബര്‍ 1 മുതല്‍ നിര്‍മിക്കുന്ന എല്ലാ ട്രക്കുകളിലും ഡ്രൈവര്‍ കാബിനില്‍ എസി നിര്‍ബന്ധമാക്കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. ദീര്‍ഘദൂരം സഞ്ചരിക്കുന്ന ട്രക്കുകളിലെ ഡ്രൈവര്‍മാര്‍ക്ക് സൗകര്യപ്രദമായ തൊഴില്‍ സാഹചര്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ വിജ്ഞാപനം.

പുതിയ വിജ്ഞാപനം ബാധകമാകുന്നത് 3.5 ടണ്‍ മുതല്‍ 12 ടണ്‍ വരെ ഭാരമുള്ള എൻ 2 വിഭാഗത്തിലുള്ള ട്രക്കുകള്‍ക്കും 12 ടണ്ണിന് മുകളില്‍ ഭാരമുള്ള എൻ3 ട്രക്കുകള്‍ക്കുമാണ്. കാബിനില്‍ എയര്‍ കണ്ടീഷനിംഗ് സംവിധാനം ഘടിപ്പിച്ചത് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് എന്ന് ഉറപ്പാക്കാൻ പരിശോധന നടത്തുമെന്നും കേന്ദ്രം അറിയിച്ചു.

കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകളും ക്ഷീണവും കുറയ്ക്കുന്നതിലൂടെ ഡ്രൈവര്‍മാരുടെ ജാഗ്രത വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നും ഇതുവഴി ഹൈവേകളിലെ അപകട സാധ്യത ഒരുപരിധി വരെ കുറയ്ക്കാന്‍ സാധിക്കുമെന്നുമാണ് പുതിയ വിജ്ഞാപനം ഇറക്കിയതിലൂടെയുള്ള വിലയിരുത്തലുകള്‍.

Related Articles

Back to top button