KeralaLatest

തീര്‍ത്ഥയാത്രാ സംഘം ബത്തേരി ആശ്രമത്തില്‍

രാവിലെ 11 മണിക്ക് കക്കോടി ആശ്രമത്തിലേക്ക് തിരിക്കും.

“Manju”

വയനാട് : പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ നിന്നും സന്ന്യാസിനിമാരുടെ നേതൃത്വത്തില്‍ നടക്കുന്ന തീര്‍ത്ഥയാത്ര ഇന്നലെ (ഞായറാഴ്ച) ബത്തേരി ആശ്രമത്തിലെത്തി. ആശ്രമം ചീഫ് ജനനി അഭേദ ജ്ഞാന തപസ്വിനിയുടെ നേതൃത്വത്തില്‍ തീര്‍ത്ഥയാത്രാ സംഘത്തെ സ്വീകരിച്ചു. ഈ മാസം 9 നാണ് പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ നിന്നും തീര്‍ത്ഥയാത്രയായി 12 ജനനിമാര്‍ യാത്ര ആരംഭിച്ചത്. ഇന്ന് രാവിലെ 11 മണിക്ക് കോഴിക്കോട് കക്കോടി ആശ്രമത്തിലേക്ക് തിരിക്കും. 12 ന് വൈകിട്ട് തെയ്യാല ആശ്രമത്തിലെത്തി  വിശ്രമിക്കുന്ന തീര്‍ത്ഥയാത്രാ സംഘം 13 ന് തങ്ങാലൂരെത്തും. തങ്ങാലൂര്‍ നിന്ന് 14 ന് പോത്തന്‍കോട്ടേക്ക് തീരിക്കും.

 

തീര്‍ത്ഥയാത്രാ സംഘത്തില്‍ ജനനി സൗമ്യ ജ്ഞാനതപസ്വിനി, ജനനി അജയ ജ്ഞാനതപസ്വിനി, ജനനി അനസൂയ ജ്ഞാന തപസ്വിനി, ജനനി അതിമായ ജ്ഞാനതപസ്വിനി, ജനനി സാത്വിക ജ്ഞാനതപസ്വിനി, ജനനി സ്നേഹരൂപ ജ്ഞാനതപസ്വിനി, ജനനി കമലരൂപ ജ്ഞാനതപസ്വിനി, ജനനി സ്വയംപ്രഭ ജ്ഞാനതപസ്വിനി, ജനനി അംബുജ ജ്ഞാനതപസ്വിനി, ജനനി പ്രിയംവദ ജ്ഞാനതപസ്വിനി, ജനനി പുഷ്പിത ജ്ഞാന തപസ്വിനി, ജനനി ജയപ്രിയ ജ്ഞാനതപസ്വിനി എന്നിവരാണ് തീര്‍ത്ഥയാത്രാ സംഘത്തിലുള്ള ആര്‍ട്സ് & കള്‍ച്ചര്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എം.പി.പ്രമേദ്, മാതൃമണ്ഡലം ഡെപ്യൂട്ടി ജനറല്‍ കണ്‍വീനര്‍ ഡോ.പി.. ഹേമലത എന്നിവരും സംഘത്തിലുണ്ട്.

Related Articles

Back to top button