Latest

യാത്രക്കാരെ റൺവേയിലൂടെ നടത്തി; സുരക്ഷാവീഴ്ച ആവർത്തിച്ച് സ്പൈസ് ജെറ്റ്

“Manju”

ന്യൂഡൽഹി: വീണ്ടും സുരക്ഷാ വീഴ്ച ആവർത്തിച്ച് സ്‌പൈസ് ജെറ്റ്. ഡൽഹിയിൽ വിമാനം ഇറങ്ങിയ യാത്രക്കാർ റൺവേയിൽ ടെർമിനലിലേക്ക് പോകാൻ ബസ് കാത്ത് നിന്നത് 45 മിനിറ്റ്. ഒടുവിൽ അരിശംപൂണ്ട യാത്രക്കാർ പലരും കാൽനടയായി ടെർമിനലിലേക്ക് നീങ്ങുകയും ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഡിജിസിഎ ഉത്തരവിട്ടു.

ശനിയാഴ്ച രാത്രി സ്പൈസ് ജെറ്റിന്റെ ഹൈദരാബാദ്-ഡൽഹി വിമാനത്തിൽ വന്നിറങ്ങിയ യാത്രക്കാർക്കാണ് ദുരനുഭവം നേരിട്ടത്. സുരക്ഷാകാരണങ്ങളാൽ കാൽനട യാത്ര വിലക്കിയിട്ടുളള ടാർമാക് ഏരിയയിലൂടെ ആയിരുന്നു യാത്രക്കാരുടെ നടത്തം. ബസുകളിലാണ് ഈ ഏരിയയിലൂടെ യാത്രക്കാരെ വിമാനത്തിൽ എത്തിക്കുന്നതും തിരിച്ച് ടെർമിനലിൽ എത്തിക്കുന്നതും.

ബസ് എത്തിക്കാൻ വൈകിയതായി സ്പൈസ് ജെറ്റിന്റെ ഓഫീസും സ്ഥിരീകരിച്ചിട്ടുണ്ട്. വാഹനം ലഭ്യമായ മുറയ്‌ക്ക് എത്തിച്ചു. നടന്നു തുടങ്ങിയ പലരും വാഹനത്തിലാണ് ടെർമിനലിൽ എത്തിയത്. എന്നാൽ ചുരുക്കം ചിലർ മാത്രം ജീവനക്കാരുടെ ആവർത്തിച്ചുളള അഭ്യർത്ഥന ചെവിക്കൊളളാതെ നടക്കുകയായിരുന്നുവെന്നാണ് കമ്പനി നൽകുന്ന വിശദീകരണം.

തുടർച്ചയായ സാങ്കേതിക തകരാറുകളിൽ അടുത്തിടെ സ്പൈസ് ജെറ്റ് അന്വേഷണം നേരിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഈ സംഭവവും പുറത്തുവരുന്നത്. നിലവിൽ ഡിജിസിഎയുടെ നിർദ്ദേശ പ്രകാരം സ്പൈസ് ജെറ്റിന്റെ 50 ശതമാനം വിമാനങ്ങൾ മാത്രമാണ് സർവ്വീസ് നടത്തുന്നത്.

Related Articles

Back to top button