IndiaLatest

അസമില്‍ സെമികണ്‍ടക്ടര്‍ പ്ലാന്റ് നിര്‍മ്മിക്കാൻ ടാറ്റ ഗ്രൂപ്പ്

“Manju”

ദിസ്പൂര്‍: സെമികണ്ടക്ടര്‍ പ്ലാന്റുകള്‍ നിര്‍മ്മിക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിച്ച്‌ ടാറ്റ ഗ്രൂപ്പ്. അസമില്‍ പ്ലാന്റുകള്‍ നിര്‍മ്മിക്കുന്നതിനായി 40,000കോടിയുടെ നിക്ഷേപമാണ് കമ്പനി നടത്താൻ ഒരുങ്ങുന്നതെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.

എക്‌സിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ‘40,000 കോടി മുതല്‍ മുടക്കില്‍ സെമികണ്ടക്ടര്‍ പ്ലാന്റ് തുടങ്ങാൻ ടാറ്റ ഗ്രൂപ്പ് അപേക്ഷ സമര്‍പ്പിച്ചു. ഇത് മികച്ച ഒരു മാറ്റമായിരിക്കും. നമ്മുടെ സംസ്ഥാനത്തിന്റെ വികസനത്തിനും മികച്ച മാറ്റത്തിനും തുടര്‍ച്ചയായി മാര്‍ഗനിര്‍ദ്ദേശം നല്‍കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഞാൻ നന്ദി പറയുന്നു.’- മുഖ്യമന്ത്രി എക്‌സില്‍ കുറിച്ചു.

ഇന്ത്യയില്‍ വ്യവസായ മേഖലയുടെ വളര്‍ച്ചക്ക് പ്രാധാന്യം നല്‍കികൊണ്ടാണ് ടാറ്റ ഗ്രൂപ്പ് അവരുടെ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്നത്. തമിഴ്‌നാട്ടില്‍ ഐഫോണ്‍ നിര്‍മ്മാണ ഫാക്ടറി തുറക്കാൻ കമ്ബനി ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. കൂടാതെ ഇന്ത്യയിലെ ഐ ഫോണ്‍ നിര്‍മ്മാണ കമ്പനിയായ വിസ്‌ട്രോണിനെ അടുത്തിടെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു.

Related Articles

Back to top button