IndiaLatest

പാക് അധിനിവേശ കശ്മീരില്‍നിന്നുള്ള ഡോക്ടര്‍മാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ഇന്ത്യ

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: പാക് അധിനിവേശ കശ്മീരില്‍ നിന്ന് പഠിച്ചിറങ്ങുന്ന ഡോക്ടര്‍മാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ഇന്ത്യ. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയാണ് ഡോക്ടര്‍മാര്‍ക്ക് രാജ്യത്ത് പ്രാക്ടീസ് ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തിയത്. ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച്‌ ഉത്തരവിറങ്ങിയത്.

‘കേന്ദ്ര ഭരണപ്രദേശങ്ങളായ ജമ്മു കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. എന്നാല്‍, മേഖലയുടെ ഒരു ഭാഗത്ത് പാകിസ്താന്‍ നിയമവിരുദ്ധമായി കടന്നുകയറിയിരിക്കുന്നു. പാകിസ്താന്‍ കൈയടക്കിയ മേഖലയിലെ മെഡിക്കല്‍ സ്ഥാപനങ്ങള്‍ക്ക് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം അനിവാര്യമാണ്. എന്നാല്‍, പാക് അധീന മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് ഇതുവരെ അനുമതി ലഭിച്ചിട്ടില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.

ഇതേ തുടര്‍ന്ന്, പാക് അധിനിവേശ മേഖലയിലെ മെഡിക്കല്‍ കോളജുകളില്‍ നിന്നുള്ള യോഗ്യത നേടിയ ഒരാള്‍ക്ക് മെഡിക്കല്‍ കൗണ്‍സിലിന്റെ അനുമതിക്കായി അപേക്ഷിക്കാനാകില്ലായെന്നും ഉത്തരവില്‍ പറയുന്നു.

Related Articles

Back to top button