InternationalLatest

തീര്‍ത്ഥാടകര്‍ക്ക് അറിയിപ്പുമായി മന്ത്രാലയം

“Manju”

റിയാദ്: സൗദിയില്‍ ബുധനാഴ്ച്ച മുതല്‍ പ്രാബല്യത്തില്‍ വന്ന യാത്രാ മാനദണ്ഡങ്ങള്‍ വിദേശരാജ്യങ്ങളില്‍ നിന്നെത്തുന്ന ഉംറ തീര്‍ത്ഥാടകര്‍ക്കും ബാധകം.സൗദി ഹജ്ജ്, ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വിദേശത്ത് നിന്ന് സൗദിയിലേക്ക് പ്രവേശിക്കുന്ന ഉംറ തീര്‍ത്ഥാടകര്‍ക്ക് യാത്ര പുറപ്പെടുന്നതിന് മുന്‍പ് 48 മണിക്കൂറിനിടയില്‍ ലഭിച്ചിട്ടുള്ള പിസിആര്‍ പരിശോധനാ ഫലം അല്ലെങ്കില്‍ അംഗീകൃത റാപിഡ് ആന്റിജന്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. വാക്‌സിനേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ തീര്‍ത്ഥാടകര്‍ക്കും ഈ പരിശോധനാ ഫലം നിര്‍ബന്ധമാണെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം വിദേശ രാജ്യങ്ങളില്‍ നിന്ന് സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്ന യാത്രികര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള പുതുക്കിയ പ്രവേശന മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.

Related Articles

Back to top button