IndiaLatest

ക്രിസ്തുമസ് പുതുവത്സരം : പ്രത്യേക സര്‍വ്വീസുമായി കെഎസ്‌ആര്‍ടിസി

“Manju”

ക്രിസ്തുമസ് പുതുവത്സര സീസണിലെ തിരക്ക് പരിഗണിച്ച്‌ പ്രത്യേക സര്‍വ്വീസുമായി കെഎസ്‌ആര്‍ടിസി. കേരളത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നും ബാംഗ്ലൂര്‍ചെന്നൈ എന്നിവിടങ്ങളിലേക്കാണ് സ്പെഷ്യല്‍ സര്‍വ്വീസ് ഒരുക്കിയിരിക്കുന്നത്. ഡിസംബര്‍ 20 മുതല്‍ ജനുവരി 03 വരെ ഇവ ക്രമീകരിച്ചിട്ടുണ്ട്.

അവധികളോടനുബന്ധിച്ച്‌ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് എത്തുന്ന യാത്രക്കാരുടെ സൗകര്യമനുസരിച്ചാണ് സര്‍വ്വീസുകള്‍ ക്രമീകരിച്ചിരിക്കുന്നതെന്ന് കെഎസ്‌ആര്‍ടിസി അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ക്ക് പുറമേയാണ് അധിക സര്‍വീസുകള്‍ നടത്തുക. www.onlineksrtcswift.com എന്ന ഓണ്‍ലൈൻ വെബ്സൈറ്റും ente ksrtc neo oprs എന്ന മൊബൈല്‍ ആപ്പുവഴിയും ടിക്കറ്റുകള്‍ നേരത്തെ ബുക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: കെ.എസ്.ആര്‍.ടി.സി തിരുവനന്തപുരം ഫോണ്‍നമ്പര്‍– 0471 2323886, എറണാകുളം ഫോണ്‍ നമ്പര്‍ – 0484 2372033, കോഴിക്കോട് ഫോണ്‍ നമ്പര്‍ – 0495 2723796, കണ്ണൂര്‍ഫോണ്‍ നമ്പര്‍ – 0497 2707777 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Related Articles

Back to top button