IndiaLatest

രാജ്യത്തിനുവേണ്ടി ബലിയര്‍പ്പിച്ച ധീര നേതാക്കളെ ആദരിക്കും

“Manju”

രാജ്യത്തിനുവേണ്ടി ജീവൻ ബലി നല്‍കിയ സ്വാതന്ത്ര്യസമര സേനാനികളെയും, ധീര നേതാക്കളെയും ആദരിക്കാൻ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍. ധീരര്‍ക്കുള്ള ആദരസൂചകം എന്ന നിലയില്‍ രാജവ്യാപകമായി പ്രത്യേക പരിപാടി സംഘടിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ‘മേരാ മിട്ടി മേരാ ദേശ്’ എന്ന പേരിലാണ് യജ്ഞം സംഘടിപ്പിക്കുക. ഓഗസ്റ്റ് 9-ന് ആരംഭിക്കുന്ന യജ്ഞം ഓഗസ്റ്റ് 30-ന് സമാപിക്കും. യജ്ഞത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തുകളില്‍ ശിലാഫലകങ്ങള്‍ സ്ഥാപിക്കുന്നതാണ്.

ഗ്രാമങ്ങളിലും, ബ്ലോക്ക്തലത്തിലും, സംസ്ഥാനതലത്തിലും ദേശീയതലത്തിലും വിവിധ തരത്തിലുള്ള പരിപാടികള്‍ സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഓഗസ്റ്റ് 30-ന് ന്യൂഡല്‍ഹിയിലെ കര്‍ത്തവ്യപഥത്തില്‍ വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തില്‍ സമാപന ചടങ്ങ് സംഘടിപ്പിക്കും. അതേസമയം, ആസാദി കാ അമൃത് മഹോത്സവിന്റെ സമാപനം കുറിക്കുന്നത് കൂടിയാണ് മേരാ മിട്ടി മേരാ ദേശ് യജ്ഞം. 2021 മാര്‍ച്ച്‌ 12- നാണ് ആസാദി കാ അമൃത് മഹോത്സവ് ആരംഭിച്ചത്.

 

Related Articles

Back to top button