EducationKeralaLatest

ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിൽ കലോത്സവത്തിന് തുടക്കം

“Manju”
കലാപരിപാടികളില്‍ നിന്നുള്ള ദൃശ്യം

പോത്തന്‍കോട് : പഠനത്തോടൊപ്പം കല-കായിക മേഖലകളിലെ മികവ് ലക്ഷ്യമിട്ട് ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജില്‍ ഇന്ന് (2023 ഡിസംബര്‍ 13 ബുധനാഴ്ച) കലോത്സവത്തിന് തിരിതെളിഞ്ഞു. ‘അദ്വയ 2k23’ എന്ന പേരിൽ നടത്തുന്ന കലാകായികമത്സരങ്ങളില്‍ ആര്‍ട്സ് ഫെസ്റ്റിനാണ് ഇന്ന് തുടക്കമായത്. കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം ശാന്തിഗിരി ഹെൽത്ത് കെയർ & റിസർച്ച് ഓർഗനൈസേഷൻ ഹെഡ് സ്വാമി ഗുരുസവിധ് ജ്ഞാന തപസ്വി നിര്‍വഹിച്ചു. പ്രിന്‍സിപ്പാള്‍ ഡോ.ഡി.കെ.സൗന്ദരരാജന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് പ്രിൻസിപ്പാൾ ഡോ.പി.ഹരിഹരൻ, പ്രൊഫസർമാരായ ഡോ.ജി.മോഹനാംബിഗൈ, ഡോ.ജെ.നിനപ്രിയ, സിദ്ധ അലുമിനി അസോസിയേഷൻ പ്രസിഡൻ്റ് ഇൻ-ചാർജ് ഡോ.ശ്രദ്ധ സുഗതൻ, അദ്ധ്യാപക രക്ഷകർതൃസമിതി വൈസ് പ്രസിഡൻ്റ് ഹൻസ്‌രാജ്. ജി. ആർ, കോളേജ് കൺവീനർ മഹേഷ്. എം, ഡെപ്യൂട്ടി കൺവീനർ ഇന്ദു.എസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഫൈൻ ആർട്സ് കമ്മിറ്റി ഹെഡ് ഡോ.വി.എ.മേകല സ്വാഗതവും സ്റ്റുഡൻസ് യൂണിയൻ ചെയർമാൻ ആകാശ് കുമാർ കൃതജ്ഞതയും പറഞ്ഞു.

Related Articles

Back to top button