KeralaLatest

സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

“Manju”

  10 മുതല്‍ 20 ശതമാനം വരെ സീറ്റുകള്‍ കൂട്ടും. മലബാര്‍ മേഖലയില്‍ സ്കൂളുകളില്‍ ആവശ്യാനുസരണം സീറ്റില്ലാത്തത് വിദ്യാര്‍ഥികളുടെ തുടര്‍പഠനത്തിന് വെല്ലുവിളിയായിരുന്നു. അതേസമയം തെക്കന്‍ കേരളത്തില്‍ നിരവധി സ്കൂളുകളില്‍ സീറ്റ് ഒഴിഞ്ഞുകിടക്കുന്ന സാഹചര്യവുമുണ്ട്.

പ്രവാസികള്‍ക്ക് 5000 രൂപ ധനസഹായം നല്‍കുന്നതിന് നോര്‍ക്കയ്ക്ക് 50 കോടി രൂപ മന്ത്രിസഭ അനുവദിച്ചു. സഹകരണ വകുപ്പിലെ ഓഡിറ്റര്‍മാരുടെ 75 താല്‍കാലിക തസ്തിക സ്ഥിരമാക്കി. 86 മുതലുള്ള തസ്തികളാണിവ. കൊവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് മന്ത്രിസഭാ യോഗത്തില്‍ പ്രധാനമായും ചര്‍ച്ചയായത്. പ്രതിരോധത്തിന് പോലിസിന് കൂടുതല്‍ അധികാരം നല്‍കിയതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഇക്കാര്യവും മന്ത്രിസഭ യോഗത്തിന്‍റെ പരിഗണനക്ക് വന്നുവെന്നാണ് സൂചന. കൊവി‍ഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഓണ്‍ലൈന്‍ വഴിയാണ് ഈ ആഴ്ചയും മന്ത്രിസഭ യോഗം ചേര്‍ന്നത്

Related Articles

Back to top button