IndiaKeralaLatestThiruvananthapuram

ജനശതാബ്ദി ട്രെയ്നുകളുടെ‍ സര്‍വീസ് മാറ്റം നാളെ മുതല്‍ പുനഃസ്ഥാപിക്കുമെന്ന്; റെയില്‍വേ

“Manju”

സിന്ധുമോൾ. ആർ

കോവിഡ് നിയന്ത്രണത്തെ തുടര്‍ന്ന് സ്റ്റോപ്പുകളുടെ എണ്ണം കുറച്ച്‌ സര്‍വീസ് നടത്തിയിരുന്ന ജനശതാബ്ദി സ്പെഷ്യല്‍ ട്രെയ്നുകളുടെ എല്ലാ സ്റ്റോപ്പുകളും പുനഃസ്ഥാപിക്കാന്‍ റെയില്‍വേ തീരുമാനിച്ചു. സ്റ്റോപ്പുകള്‍ കുറച്ചത് മൂലം ട്രെയ്നുകളുടെ വരുമാനം കുറയുന്നത് ചൂണ്ടിക്കാണിച്ചാണ് റെയില്‍വേയുടെ നടപടി.

തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദിക്ക് വര്‍ക്കല, കൊല്ലം, കായംകുളം, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം, ആലുവ, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദിക്ക് കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, വടകര, തലശ്ശേരി എന്നിവിടങ്ങളിലും സ്റ്റോപ്പുണ്ടാകും. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ചതോടെ കൂടുതല്‍ ട്രെയ്ന്‍ സര്‍വീസുകള്‍ ആരംഭിക്കാനും റെയില്‍വേ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പൂജ സ്പെഷ്യല്‍ ട്രെയിനുകള്‍ ഈ മാസം 20 മുതല്‍ നവംബര്‍ 30 വരെ സര്‍വീസ് നടത്തും.

കന്യാകുമാരി ബംഗളൂരു ഐലന്‍ഡ് എക്സ്പ്രസ്, യശ്വന്തപുര – കണ്ണൂര്‍ എക്സ്പ്രസ്, തിരുവനന്തപുരം – ഷാലിമാര്‍, തിരുനെല്‍വേലി – ഗാന്ധിധാം ഹംസഫര്‍, തിരുവനന്തപുരം – സെക്കന്ദരാബാദ് ശബരി, ഹൗറ – എറണാകുളം അന്ത്യോദയ, തിരുവനന്തപുരം – ഗോരഖ്പൂര്‍, എറണാകുളം – ബറൂണി ട്രെയ്നുകളാണ് സര്‍വീസ് നടത്തുക.

Related Articles

Back to top button