KeralaLatest

ശാന്തിഗിരിയിലെ ‘താമര പര്‍ണ്ണശാല‘ സന്ദര്‍ശിച്ച് സിദ്ധ വിദ്യാര്‍ത്ഥികള്‍

“Manju”

പോത്തന്‍കോട് : ശാന്തിഗിരി ആശ്രമത്തില്‍ ഇന്ന് 2023 ഡിസംബർ 14 വ്യാഴാഴ്ച ഗുരുദര്‍ശനത്തിനെത്തിയ സിദ്ധ മെഡിക്കല്‍ കോളേജിലെ ഇരുപത്തിരണ്ടാം ബാച്ച് ബി.എസ്.എം. എസ് വിദ്യാര്‍ത്ഥികള്‍ താമര പര്‍ണ്ണശാലയുടെ മിഴിവില്‍ ആകൃഷ്ടരായി. ലോകത്തില്‍ ഇതുവരെ കാണാത്ത തരത്തില്‍ സൗന്ദര്യാത്മക മിഴിവിൽ വിളങ്ങുന്ന വെൺ താമര കേരളത്തിൻ്റെ ടൂറിസം ഭൂപടത്തിൽ ഇതിനകം ഇടം പിടിച്ച ഒന്നാണ്. ഈ നിർമ്മിതിക്ക് ന്യൂഡൽഹിയിലെ പ്രശസ്തമായ ബഹായ് മന്ദിറിനോട് ചെറിയ സാമ്യതയുണ്ട്. വിരിഞ്ഞ താമരയുടെ രൂപത്തിലുള്ള ഈ മനോഹര സൌധത്തിന്റെ സമര്‍പ്പണം നടത്തിയത് അന്നത്തെ രാഷ്ട്രപതിയായിരുന്ന പ്രതിഭ ദേവീസിംഗ് പാട്ടീലാണ്. രാജ്യത്തെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ ആത്മീയ മേഖലകളില്‍ നിന്നുളളവര്‍ ജാതിമതഭേദമന്യേ‍ പര്‍ണ്ണശാലയില്‍ എത്തി പുഷ്പസമര്‍പ്പണം നടത്താറുണ്ട്. ന്യൂഡല്‍ഹിയിലെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്കിടെ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറും പര്‍ണ്ണശാലയുടെ മഹിമയെക്കുറിച്ച് പ്രതിപാദിച്ചിരുന്നു. ദിവസവും നിരവധിപേരാണ് സന്ദര്‍ശനത്തിനായി ആശ്രമത്തില്‍ എത്തുന്നത്.

ഇന്ന് രാവിലെ 10 മണിക്ക് ആശ്രമത്തിലെത്തിയ വിദ്യാര്‍ത്ഥികളോട് ഡോ.റ്റി.എസ്.സോമനാഥന്‍ സംസാരിച്ചു. സിദ്ധ വൈദ്യത്തിന്റെ മഹത്വത്തെപ്പറ്റിയും ആശ്രമസ്ഥാപക ഗുരു നവജ്യോതിശ്രീകരുണാകരഗുരു വിഭാവനം ചെയ്ത നവആരോഗ്യധര്‍മ്മ സിദ്ധാന്തത്തെക്കുറിച്ചും ആശ്രമത്തില്‍ ആയൂര്‍വേദ-സിദ്ധ മരുന്നു നിര്‍മ്മാണശാല ആരംഭിക്കാനിടയായതിനെക്കുറിച്ചും ശാസ്ത്രീയതയും ആത്മീയതയും ഉള്‍വഹിക്കുന്ന ഭാരതീയ ചികിത്സാവിഭാഗങ്ങളുടെ സമകാലികപ്രസക്തിയെക്കുറിച്ചുമായിരുന്നു അദ്ധേഹത്തിന്റെ പ്രഭാഷണം. ഉച്ചയ്ക്ക് 12 മണിയുടെ ആരാധനയ്ക്ക് ശേഷം വിദ്യാര്‍ത്ഥികളും കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ഡോ.ഡി.കെ. സൌന്ദരരാജന്‍ ഉള്‍പ്പടെയുളള അദ്ധ്യാപക- അനദ്ധ്യാപക ജീവനക്കാരും ഗുരുസ്ഥാനീയ ശിഷ്യപൂജിതയെ ദര്‍ശനം നടത്തി ഫല-പുഷ്പ-പലഹാര സമാഹാര സമര്‍പ്പണം നടത്തി. ദര്‍ശനത്തിനു ശേഷം സംഘം താമര പര്‍ണ്ണശാലയില്‍ ഗുരുരൂപത്തിന് മുന്നിലെത്തി ഗുരുപാദവന്ദനം നടത്തി. ആശ്രമത്തില്‍ നിത്യവും നടക്കുന്ന അന്നദാനത്തിലും പങ്കെടുത്ത് ഭക്ഷണം കഴിച്ച ശേഷമാണ് വിദ്യാര്‍ത്ഥികള്‍ തിരികെ മടങ്ങിയത്.

Related Articles

Back to top button