IndiaLatest

ഹൃദയാഘാതം: നടൻ ശ്രേയസ് തൽപഡേയെ ആശുപത്രിയിൽ

“Manju”

മുംബൈ: പ്രശസ്ത ബോളിവുഡ് നടൻ ശ്രേയസ് തൽപഡേയെ ഹൃദയാഘാതത്തേ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വെൽക്കം ടു ദ ജം​ഗിൾ എന്ന സിനിമയുടെ സെറ്റിൽവെച്ചായിരുന്നു സംഭവം. വ്യാഴാഴ്ച വൈകുന്നേരം വെൽക്കം ടു ദ ജം​ഗിൾ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായ ഉടനേയാണ് ശ്രേയസ് തൽപഡേക്ക് ഹൃദയാഘാതമുണ്ടായതെന്ന് അടുത്ത വൃത്തങ്ങൾ പ്രതികരിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ആൻജിയോപ്ലാസ്റ്റി ചെയ്തതായും സുഖം പ്രാപിച്ചുവരുന്നതായും അവർ അറിയിച്ചു. മുംബൈ വെസ്റ്റ് അന്ധേരിയിലെ ബെൽ വ്യൂ ആശുപത്രിയിലാണ് ശ്രേയസ് ചികിത്സയിൽക്കഴിയുന്നത്.

Related Articles

Back to top button