ഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ ഉണ്ടായ വികസന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 2014 ല്‍ രാജ്യത്ത് 387 മെഡിക്കല്‍ കോളേജുകളാണ് ഉണ്ടായിരുന്നതെന്നും, ഏഴ് വര്‍ഷത്തിനുള്ളില്‍ അത് 596 ആയി വര്‍ദ്ധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. 11 മെഡിക്കല്‍ കോളേജുകള്‍ തമിഴ്നാടിന് സമ്മാനിച്ചു കൊണ്ട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
2014ല്‍ രാജ്യത്ത് 82,000 മെഡിക്കല്‍ ബിരുദ–ബിരുദാനന്തര ബിരുദ സീറ്റുകളാണുണ്ടായിരുന്നത്. എന്നാല്‍, കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ സീറ്റുകളുടെ എണ്ണം 1,48,000 ആയി വര്‍ദ്ധിച്ചുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
രാജ്യത്ത് ഏഴ് എയിംസുകള്‍ ഉണ്ടായിരുന്നതിപ്പോള്‍ 22 എണ്ണമായി വളര്‍ന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആരോഗ്യ, വിദ്യാഭ്യാസമേഖലയെ കൂടുതല്‍ സുതാര്യമാക്കാന്‍ നിരവധി നടപടികളാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്.