KeralaLatest

സ്റ്റീല്‍ ഫര്‍ണീച്ചര്‍ കോമണ്‍ ഫെസിലിറ്റി സെന്ററിന്റെ ശിലാസ്ഥാപനം നാളെ

“Manju”

എറണാകുളം: സംരംഭകര്‍ക്കും സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വേണ്ടി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് ആവിഷ്കരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സ്റ്റീല്‍ ഫര്‍ണീച്ചര്‍ കോമണ്‍ ഫെസിലിറ്റി സെന്ററിന്റെ ശിലാസ്ഥാപനം 26 ന് പകല്‍ 11.30 ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് നിര്‍വഹിക്കും.

എം.എസ്.എം.ഇ. കേന്ദ്ര സഹമന്ത്രി ഭാനുപ്രതാപ് സിംഗ് വര്‍മ്മ പ്രഭാഷണം നടത്തും. എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എ, ബെന്നി ബഹന്നാന്‍ എം.പി. , എം എസ് എം ഇ കേന്ദ്ര ഡവലപ്മെന്റ് കമീഷ്ണര്‍ ദേവേന്ദ്ര കുമാര്‍ സിംഗ്, കേന്ദ്ര സംസ്ഥാന ഇന്‍ഡസ്ട്രീസ് വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുക്കും. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് രായമംഗലം പഞ്ചായത്തിലെ ഇരിങ്ങോളില്‍ ഒരേക്കര്‍ സ്ഥലത്താണ് പദ്ധതി ഒരുങ്ങുന്നത്. ഓള്‍ കേരള സ്റ്റീല്‍ ഫര്‍ണീച്ചര്‍ മാനുഫാക്ചേഴ്സ് അസോസിയേഷന്റെ കീഴില്‍ കാലടി സ്റ്റീല്‍ കണ്‍സോഷ്യം എന്ന പേരില്‍ എസ്.പി.വി രൂപീകരിച്ചാണ് കോമണ്‍ ഫെസിലിറ്റി സെന്റര്‍ നിര്‍മ്മിക്കുന്നത്.

സംരംഭക പരിശീലന കേന്ദ്രം വഴി എന്‍ഞ്ചിനീയറിങ് അഭിരുചിയുള്ള വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കാനും ആധുനിക മിഷനറികള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള വൈദഗ്ധ്യം നേടിയെടുക്കാനും സാധിക്കും. അഭിരുചിയുള്ള വരെ സംരംഭകരാക്കി മാറ്റുന്ന സ്കില്‍ ഡെവലപ്മെന്റ് സെന്ററുകള്‍ ആയും വിദഗ്ധരായ തൊഴിലാളികളെ സൃഷ്ടിക്കുന്ന പരിശീലന കേന്ദ്രമായും സി എഫ് സീയെ ഉപയോഗിക്കാന്‍ കഴിയും.

Related Articles

Back to top button