IndiaLatest

ഐപിഎല്‍ :ചെന്നൈയുടെ മൂന്ന് സൂപ്പര്‍ താരങ്ങള്‍ക്ക് ഉദ്ഘാടന മത്സരം നഷ്ടമാകും

“Manju”

ചെന്നൈ: ഐപിഎല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ മൂന്ന് സൂപ്പര്‍ താരങ്ങള്‍ക്ക് ഉദ്ഘാടന മത്സരം നഷ്ടമാകും. ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ മൊയീന്‍ അലി, ഇന്ത്യന്‍ പേസര്‍ ദീപക് ചാഹര്‍, ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൗണ്ടര്‍ ഡ്വെയ്ന്‍ പ്രിട്ടോറിയസ് എന്നിവര്‍ക്കാണ് ആദ്യ മത്സരം നഷ്ടമാവുക. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനിടെ പരിക്കേറ്റ ദീപക് ചാഹര്‍ ഇതുവരെ പരിക്കില്‍ നിന്ന് മോചിതനായിട്ടില്ല.

അതേസമയം, ഇംഗ്ലണ്ട് ഓള്‍റൗണ്ടറായ മോയിന്‍ അലിയ്ക്ക് ഇന്ത്യയിലേക്കുള്ള വീസ ഇതുവരെ കിട്ടിയിട്ടില്ല. കഴിഞ്ഞ സീസണൊടുവില്‍ 8 കോടി രൂപ മുടക്കിയാണു ചെന്നൈ മോയിന്‍ അലിയെ നിലനിര്‍ത്തിയത്. ദക്ഷിണാഫ്രിക്കന്‍ താരം പ്രിട്ടോറിയസ് ആദ്യ മത്സരസമയത്ത് ക്വാറന്‍റീനിലായിരിക്കും. എന്നാല്‍, കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ റുതുരാജ് ഗെയ്‌ക്‌വാദ് പരിക്കില്‍ നിന്ന് മുക്തനായി ടീമിനൊപ്പം ചേര്‍ന്നു.

കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കിരീടമുയര്‍ത്തിയപ്പോള്‍ 16 ഇന്നിംഗ്സില്‍ ഒരു സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പടെ 635 റണ്‍സുമായി ടൂര്‍ണമെന്റിലെ ടോപ് സ്കോററായിരുന്നു റുതുരാജ് ഗെയ്‌ക്‌വാദ്. ഇതോടെ, സിഎസ്‌കെ താരത്തെ നിലനിര്‍ത്തുകയായിരുന്നു. അമ്പാട്ടി റായുഡുവിന്റെ പരിക്ക് മാറിയതും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ആശ്വാസമാണ്.

Related Articles

Back to top button