Malappuram

പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം മഞ്ചേരിയിൽ അഞ്ചിനും ആറിനും

“Manju”

പി.വി.എസ്
മലപ്പുറം :ജില്ലയിൽ നിയമസഭാ തെരഞ്ഞെടുപ്പ്, മലപ്പുറം ലോകസഭാ മണ്ഡലം ഉപ തെരഞ്ഞെടുപ്പ് എന്നിവയുമായി ബന്ധപ്പെട്ട് മഞ്ചേരി നിയോജക മണ്ഡലത്തിന്റെ പരിധിയിലെ ജീവനക്കാര്‍ക്ക് പോളിങ് ഡ്യൂട്ടി സംബന്ധിച്ച പരിശീലനം മാര്‍ച്ച്‌ അഞ്ച്, ആറ് തീയതികളില്‍ മഞ്ചേരി നഗരസഭ പഴയ കൗണ്‍സില്‍ ഹാളിലും മഞ്ചേരി വില്ലേജ് ഹാളിലും നടത്തും. കേന്ദ്രസര്‍ക്കാര്‍, കേരള സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സര്‍ക്കാര്‍, എയിഡഡ് കോളേജുകള്‍, സ്‌കൂളുകള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, എല്‍.ഐ.സി, ബി.എസ്.എന്‍.എല്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്ത് വരുന്നവരും തിരഞ്ഞെടുപ്പിന് പ്രിസൈഡിംഗ് ഓഫീസര്‍, പോളിങ് ഓഫീസര്‍ ഡ്യൂട്ടി ചെയ്യേണ്ടവരുമായ ജീവനക്കാര്‍ക്കാണ് പരിശീലനം.
കാരക്കുന്ന് വില്ലേജ്- മഞ്ചേരിയിൽ മാര്‍ച്ച്‌ അഞ്ചിന് രാവിലെ 10 മുതല്‍ 11.30 വരെ നഗരസഭ പഴയ കൗണ്‍സില്‍ ഹാളിലും, എളങ്കൂര്‍ വില്ലേജ്- മഞ്ചേരി വില്ലേജ് ഹാളിലും രാവിലെ 11.30 മുതല്‍ ഒന്ന് വരെ തൃക്കലങ്ങോട് വില്ലേജ്-മഞ്ചേരി നഗരസഭ പഴയ കൗണ്‍സില്‍ ഹാളിലും, എടപ്പറ്റ വില്ലേജ് – മഞ്ചേരി വില്ലേജ് ഹാളിലും ഉച്ചയ്ക്ക് രണ്ട് മുതല്‍ 3.30 വരെ നറുകര വില്ലേജ്- മഞ്ചേരി നഗരസഭ പഴയ കൗണ്‍സില്‍ ഹാളിലും മഞ്ചേരി വില്ലേജ്- മഞ്ചേരി വില്ലേജ് ഹാളിലും വൈകീട്ട് 3.30 മുതല്‍ അഞ്ച് വരെ മഞ്ചേരി വില്ലേജ്- മഞ്ചേരി നഗരസഭ പഴയ കൗണ്‍സില്‍ ഹാളിലും വെട്ടിക്കാട്ടിരി വില്ലേജ്- മഞ്ചേരി വില്ലേജ് ഹാളിലും മാര്‍ച്ച്‌ ആറിന് രാവിലെ 10 മുതല്‍ 11.30വരെ ചെമ്ബ്രശ്ശേരി വില്ലേജ്- മഞ്ചേരി നഗരസഭ പഴയ കൗണ്‍സില്‍ ഹാളിലും പാണ്ടിക്കാട് വില്ലേജ് – മഞ്ചേരി വില്ലേജ് ഹാളിലും രാവിലെ 11.30 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ കീഴാറ്റൂര്‍ വില്ലേജ്- മഞ്ചേരി നഗരസഭ പഴയ കൗണ്‍സില്‍ ഹാളിലും, നെന്മിനി വില്ലേജ് -മഞ്ചേരി വില്ലേജ് ഹാളിലും, ഉച്ചയ്ക്ക് രണ്ട് മുതല്‍ 3.30 വരെ പയ്യനാട് വില്ലേജ്- മഞ്ചേരി വില്ലേജ് ഹാളിലും പരിശീലനം നടക്കും.

Related Articles

Back to top button