KeralaLatestMalappuram

കേരളത്തിലെ ആദ്യ പ്ലാസ്മാ ബാങ്ക് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തനം തുടങ്ങി

“Manju”

മലപ്പുറം : സംസ്ഥാനത്തെ പ്ലാസ്മാ ബാങ്ക് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തനം ആരംഭിച്ചു. രോഗം ഭേദമായവരുടെ രക്തത്തില്‍ നിന്ന് കൊവിഡിനെ ചെറുക്കുന്ന ആന്റിബോഡി വേര്‍തിരിച്ചെടുത്ത് കൊവിഡ് രോഗികളെ ചികിത്സിക്കാന്‍ ഉപയോഗിക്കുന്നതാണ് പ്ലാസ്മാ തെറാപ്പി.കൊവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന രണ്ട് പേര്‍ കൂടി പ്ലാസ്മ ചികിത്സയിലൂടെ രോഗമുക്തി നേടി കഴിഞ്ഞ ദിവസം വീട്ടിലേക്ക് മടങ്ങി.

പ്ലാസ്മ നല്‍കാന്‍ കൊവിഡ് മുക്തി നേടിയ 22 പേരാണ് ഇന്നലെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിയത്. ഇനിയും ഇരുന്നൂറോളം പേര്‍ പ്ലാസ്മ നല്‍കാന്‍ സന്നദ്ധതയറിയിച്ചിട്ടുണ്ട്. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയിലുള്ള രോഗിക്ക് കഴിഞ്ഞ ദിവസം മഞ്ചേരിയില്‍ നിന്ന് പ്ലാസ്മ എത്തിച്ച നല്‍കിയിരുന്നു.

Related Articles

Back to top button