KeralaLatest

പുതുയുഗപ്പിറവിക്ക് ശാന്തിഗിരിയുടെ തീർത്ഥയാത്ര- സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി

“Manju”

തിരുവനന്തപുരം: ഒരു തീര്‍ത്ഥയാത്ര കൂടി സമാരംഭിക്കുകയാണ്. പ്രകൃതിയുടെ പുണ്യമായി നാടിന്‍റെ ഉള്‍ത്തുടിപ്പിനെ ഗുരുവിന്‍റെ ഹൃദയത്തോട് ചേര്‍ത്തുവച്ചുകൊണ്ട് മനുഷ്യന് ചുറ്റുമുള്ള പദാര്‍ത്ഥ ലോകത്തിന്‍റെ ഇടയ്ക്ക് സ്ഥാപരജംഗമ വസ്തുക്കള്‍ കാണുമ്പോള്‍ ദൈവത്തിന്‍റെ പ്രകാശം അതിലേക്ക് ഒഴുകുന്ന മഹത്കര്‍മ്മമാണിത്. അത് ഓരോ പ്രദേശത്തിന്‍റെയും പൂര്‍വ്വ സ്മൃതികളെയും ചരിത്രങ്ങളെയും ഗുണദോഷങ്ങളെയൊക്കെ തൊട്ടുണര്‍ത്തുന്നു. പുണ്യത്തെയും നന്മയേയുമൊക്കെ തലോടുന്നു. അതില്‍ നിന്ന് പുണ്യവും നന്മയുമൊക്കെ ഉളവാകുന്നു. ഗുരുവിന്‍റെ തീര്‍ത്ഥയാത്രകള്‍ക്ക് പ്രപഞ്ച ചേതനയോട് അലിഞ്ഞു ചേരുന്ന രസതന്ത്രമുണ്ട്. നമുക്ക് കാണുവാന്‍ കഴിയുന്നത് അതിന്‍റെ ഉപരിവിപ്ലവമായ ബാഹ്യവശമാണ്. അത് പ്രകൃതിയിലുണ്ടാക്കുന്ന മാറ്റം വാക്കുകള്‍കൊണ്ട് വിവരിക്കുവാന്‍ സാധിക്കുന്ന ഒന്നല്ല. അതില്‍ സകലതും അടങ്ങിയിരിക്കുന്നു. ആ മഹത് പുണ്യം പങ്കിട്ടെടുക്കുവാന്‍ തീര്‍ത്ഥയാത്രികര്‍ക്ക് സാധിക്കണം. അത് ഒരവസരമാണ്. ഭക്തി, സങ്കല്പം, അച്ചടക്കം,ത്യാഗം, സഹനം, വിഭാവനം അങ്ങനെ സകലതും ഭക്തനില്‍ കുടികൊള്ളണമെന്നാണ് ഗുരുപറഞ്ഞിരിക്കുന്നത്. മനസ്സുകള്‍ കോര്‍ക്കുന്ന ഹാരങ്ങള്‍കൊണ്ട് ഗുരുവാകുന്ന മികവാര്‍ന്ന തിരുരൂപത്തെ ഫലം തിരിക്കുവാന്‍ സാധിക്കണം. യാത്ര ചെയ്യുന്ന വഴികളിലെല്ലാം മനസ്സിന്‍റെ നൈര്‍മല്യം കൊണ്ട് ആ രൂപത്തില്‍ നിരന്തരമായി ആരാധനകള്‍ നടത്തുവാന്‍ സാധിക്കണം. വിനയവും സമര്‍പ്പണവും കൊണ്ട് പുഷ്പാഞ്ജലി ചെയ്യുവാന്‍ നമുക്ക് സാധിക്കണം. നമ്മുടെ ഇടപെടലുകള്‍ നന്മയുടെ തീര്‍ത്ഥ ജലമായി മറ്റുള്ളവര്‍ക്ക് സാധിക്കണം. എല്ലാവരിലും സ്നേഹത്തിന്‍റെ സാന്ദ്രത നിറയ്ക്കുവാന്‍ ഇടവരുത്തണം. വീണ്ടും ഈ തീര്‍ത്ഥയാത്ര പ്രപഞ്ച ചേതനയെ ഗുരുകാരുണ്യത്തിന്‍റെ ഉള്‍പ്പുളകമണിയിച്ചു കടന്നു വരികയാണ്. നമുക്ക് ഓരോരുത്തര്‍ക്കും തയ്യാറെടുക്കാം. ഒരു പുതുയുഗപ്പിറവിക്കായി ശാന്തിഗിരിയുടെ അനന്യമായ അസുലഭവമായ സചേതനമായ സ്തക്രിയമായ ഒരു മഹത്കര്‍മ്മത്തിന്‍റെ കൂടി തുടക്കം. എല്ലാവരും ആ ഒരു വിഭാവന സീമയുടെ ചലനാത്മകമായ ഗുരുവിന്‍റെ ലോകത്ത് ഭക്തിയുടെ ഭാവനയില്‍ സങ്കല്പത്തില്‍ വിഹരിക്കുവാന്‍ കിട്ടുന്ന ഈ അവസരത്തെ അതിന്‍റെ എല്ലാ അര്‍ത്ഥത്തില്‍ പ്രയോജനപ്പെടുത്തണമെന്ന് ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി തീര്‍ത്ഥയാത്ര ആരംഭിക്കുന്നതിന് മുന്നോടിയായുളള സന്ദേശത്തില്‍ പറഞ്ഞു

Related Articles

Back to top button