AlappuzhaKeralaLatest

കുട്ടനാട്ടുകാരുടെ ‘റൂം ഫോര്‍ റിവര്‍’ഇപ്പോള്‍ ഇങ്ങനെയാണ്

“Manju”

ആലപ്പുഴ: വീണ്ടും ഉളളതെല്ലാം കെട്ടിപ്പെറുക്കി ദുരിതാശ്വാസ ക്യാമ്പിലേക്ക്. ഇവിടെ നിന്ന് തിരിച്ച്‌ വീട്ടിലെത്തിയിട്ട് ഒരാഴ്ചയായില്ല. രണ്ടാഴ്ച മുന്‍പുണ്ടായ വെളളപ്പൊക്കത്തില്‍ അടിഞ്ഞുകൂടിയ ചെളിയും മണ്ണുമൊക്കെ നീക്കി വീടും പരിസരവും വൃത്തിയാക്കി വരുന്നതിനിടെയാണ് വീണ്ടും മഴയുടെ വരവ്. മാസങ്ങള്‍ക്കുളളില്‍ ക്യാമ്പില്‍ നിന്ന് വീട്ടിലേക്കും തിരിച്ചും ഓടിയത് പത്തിലധികം തവണ. കുട്ടനാടിന്റെ സ്ഥിതി സമാനതകളില്ലാത്ത മനുഷ്യദുരിതത്തിലേക്ക് വഴിമാറുമ്പോഴും പ്രശ്‌നം പരിഹരിക്കേണ്ട സര്‍ക്കാരും ജനപ്രതിനിധികളുമൊക്കെ പഴയ പല്ലവികളിലും വാഗ്ദാനങ്ങളിലും കടിച്ചുതൂങ്ങുകയാണ്.

മഴ പെയ്ത് കയറുന്ന വെള്ളത്തെക്കാള്‍ കുട്ടനാട്ടുകാര്‍ ഭയക്കുന്നത് അണക്കെട്ടുകള്‍ തുറന്നുവിടുന്നതിനെയാണ്. അതാണ് ഇവിടുത്തെ താഴ്ന്ന പ്രദേശങ്ങളിലെ ജനജീവിതം ദുരിതപൂര്‍ണമാക്കുന്നതും. പമ്പ, അച്ചന്‍കോവില്‍, മണിമല എന്നീ നദികളിലെ ജലമാണ് കുട്ടനാട്ടിലെ പ്രളയത്തിന്റെ പ്രധാന കാരണം. ഡെച്ച്‌ മാതൃകയില്‍ റൂം ഫോര്‍ റിവര്‍ അല്ല, കുട്ടനാടിന്റെ ഭൂപ്രകൃതിക്ക് ചേര്‍ന്ന പരിഹാരമാര്‍ഗങ്ങള്‍ ഇവിടുത്തുകാര്‍ തന്നെ പറയും പക്ഷെ കേള്‍ക്കേണ്ടവര്‍ ചെവി പൊത്തുകയാണെന്ന് മാത്രം. ഓരോ വെള്ളപ്പൊക്കത്തിനും ദുരിതാശ്വാസ ക്യാമ്പുവീണ്ടും ഉളളതെല്ലാം കെട്ടിപ്പെറുക്കി ദുരിതാശ്വാസ ക്യാമ്ബിലേക്ക്. ഇവിടെ നിന്ന് തിരിച്ച്‌ വീട്ടിലെത്തിയിട്ട് ഒരാഴ്ചയായില്ല. രണ്ടാഴ്ച മുന്‍പുണ്ടായ വെളളപ്പൊക്കത്തില്‍ അടിഞ്ഞുകൂടിയ ചെളിയും മണ്ണുമൊക്കെ നീക്കി വീടും പരിസരവും വൃത്തിയാക്കി വരുന്നതിനിടെയാണ് വീണ്ടും മഴയുടെ വരവ്. കള്‍ തുറക്കുന്നതും സൗജന്യ ഭക്ഷ്യധാന്യ വിതരണവും ഒക്കെയാണ് കുട്ടനാട്ടിലെ ജനപ്രതിനിധികളുടെ ജനസേവനം.

വര്‍ഷത്തില്‍ നാലോ അഞ്ചോ ദിവസം വെള്ളപ്പൊക്കം എന്ന അവസ്ഥ മാറി 6 മാസവും വെള്ളപ്പൊക്കം എന്ന ദുരിതത്തിലാണ് കുട്ടനാട് ഇപ്പോള്‍. 2018 ലെ പ്രളയത്തിനു മുന്‍പുവരെ വെള്ളപ്പൊക്കം കുട്ടനാടന്‍ ജനതയുടെ ദൈനംദിന ജീവിതത്തെ കാര്യമായി ബാധിച്ചിരുന്നില്ല. വര്‍ഷത്തില്‍ രണ്ട് തവണ വെള്ളപ്പൊക്കം വന്നാലും ഒന്നോ രണ്ടോ ആഴ്ചകള്‍ കൊണ്ട് വെള്ളം ഇറങ്ങി പൂര്‍വ സ്ഥിതിയില്‍ എത്തും. എന്നാല്‍ കുട്ടനാട്ടുകാര്‍ അതുവരെ കാണാത്ത വെളളപ്പൊക്കമായിരുന്നു 2018 ല്‍ ഉണ്ടായത്. പത്തനംതിട്ട ജില്ലയുടെ റാന്നി ഉള്‍പ്പെടെയുളള മലയോര മേഖലകളില്‍ വെളളം ഇറങ്ങിയപ്പോള്‍ ആ വെളളം ഒഴുകിയെത്തിയത് കുട്ടനാടന്‍ പാടങ്ങളിലേക്ക്. താഴ്ന്ന പ്രദേശമായത് കൊണ്ട് കിഴക്കന്‍ വെള്ളം വന്നു തങ്ങിയാണ് ജല നിരപ്പുയരുന്നത്. ഇങ്ങനെ ഒഴുകി എത്തുന്ന വെള്ളം അറബിക്കടലില്‍ എത്തിക്കാനുളള ശാസ്ത്രീയമാര്‍ഗങ്ങള്‍ അവലംബിക്കുകയാണ് കുട്ടനാടിനെ തീരാദുരിതത്തില്‍ നിന്ന് രക്ഷിക്കാനുളള വഴി.
അല്ലാതെ ആലപ്പുഴ ചങ്ങനാശേരി റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നിര്‍മിക്കുന്ന സെമി എലിവേറ്റഡ് പാതയൊന്നും ഈ ദുരിതത്തിന് പരിഹാരമാവില്ലെന്ന് കുട്ടനാട്ടുകാര്‍ പറയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. എന്നാല്‍ ആരോട് പറയാന്‍ ആര് കേള്‍ക്കാന്‍ എന്നതാണ് സ്ഥിതി. സെമി എലിവേറ്റഡ് പാത കുട്ടനാട്ടിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് മാത്രമാണ് പ്രയോജനപ്പെടുകയെന്ന് ഇവിടുത്തുകാര്‍ പരിഹസിക്കുന്നു. കനാലുകളുടെ ആഴവും വീതിയും വര്‍ദ്ധിപ്പിച്ച്‌ വെള്ളം സുഗമമായി ഒഴുകുന്നതിന് ആവശ്യമായ ശാസ്ത്രീയമായ പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കേണ്ടതെന്നും കുട്ടനാട്ടുകാര്‍ പറയുന്നു.

കടലിലേക്ക് ജലമൊഴുക്കാന്‍ 360 മീറ്റര്‍ വീതിയില്‍ തോട്ടപ്പള്ളി സ്പില്‍വേയില്‍ പൊഴി മുറിച്ച്‌ ആഴം വര്‍ദ്ധിപ്പിച്ചുവെന്നും ഇതേത്തുടര്‍ന്ന് ഇത്തവണ പ്രളയ തീവ്രത ഗണ്യമായി കുറഞ്ഞുവെന്നുമാണ് മുഖ്യമന്ത്രി അടുത്തിടെ വ്യക്തമാക്കിയത്. പമ്പ, അച്ചന്‍കോവില്‍ നദികളിലെ ജലം കടലിലേക്ക് പതിക്കുന്നത് തോട്ടപ്പള്ളി സ്പില്‍വേ വഴിയാണ്. 2010 ല്‍ എംഎസ് സ്വാമിനാഥന്റെ നേതൃത്വത്തില്‍ ഉണ്ടാക്കിയ കുട്ടനാട് പാക്കേജ് ഓക്കെ പ്രഹസനമായിക്കഴിഞ്ഞു.

ജനജീവിതം മാത്രമല്ല കുട്ടനാട്ടിലെ ആളുകളുടെ വരുമാനത്തെയും അടിക്കടി പെയ്യുന്ന ഈ മഴ ബാധിച്ചുകഴിഞ്ഞു. തുടര്‍ച്ചയായി പെയ്തിറങ്ങുന്ന മഴ വിളവെടുപ്പിനെ പൂര്‍ണ്ണമായും സ്തംഭിപ്പിച്ചു. പാടശേഖരങ്ങളില്‍ വിളവെടുപ്പ് കാലയളവ് പിന്നിട്ട നെല്‍ ചെടികള്‍ വെള്ളക്കെട്ടില്‍ വീണു കിടക്കുകയാണ്. ജില്ലയില്‍ 8600 ഹെക്ടറിലാണ് രണ്ടാം കൃഷി ഇറക്കിയത്. ഇതില്‍ 1950 ഹെക്ടറില്‍ മാത്രമാണ് കൊയ്‌ത്ത് നടന്നത്. കൊയ്ത നെല്ല് പാടത്തിന് സമീപം കൂട്ടിയിട്ടിരുന്നതും ഇക്കുറി വെളളക്കെട്ടില്‍ മുങ്ങി. ദീപാവലിക്ക് ശേഷം തമിഴ്‌നാട്ടില്‍ നിന്ന് കര്‍ഷകര്‍ കൊയ്‌ത്ത് യന്ത്രങ്ങള്‍ എത്തിച്ചിരുന്നെങ്കിലും മഴയും വെള്ളക്കെട്ടും മൂലം യന്ത്രങ്ങള്‍ താഴുന്നതിനാല്‍ കാര്യമായ കൊയ്‌ത്ത് നടന്നില്ല. ദുരിതങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും എന്നെങ്കിലും അധികാരികള്‍ കണ്ണ് തുറക്കുമെന്ന പ്രതീക്ഷ കുട്ടനാട്ടുകാര്‍ക്കും നഷ്ടമായിത്തുടങ്ങി.

Related Articles

Back to top button