IndiaLatest

റഷ്യ – കസാഖിസ്ഥാന്‍ ടൂറിസ്റ്റുകള്‍ പോത്തന്‍കോട് ശാന്തിഗിരി ആശ്രമം സന്ദര്‍ശിച്ചു.

“Manju”

 

പോത്തന്‍കോട് : റഷ്യയില്‍ നിന്നും കസാഖിസ്ഥാനില്‍ നിന്നും കേരളത്തിലെത്തിയ ടൂറിസ്റ്റുകള്‍ ഇന്ന് ശാന്തിഗിരി ആശ്രമം താമര പര്‍ണ്ണശാല സന്ദര്‍ശിച്ചു. രാവിലെ 9 മണിക്ക് എത്തിയ ടൂറിസ്റ്റ് സംഘത്തെ ആശ്രമം ജനറല്‍ അഡ്മിനിസ്ട്രേഷന്‍ പ്രതിനിധികള്‍ സ്വീകരിച്ചു. പ്രാര്‍ത്ഥനാലയം പര്‍ണ്ണശാല സഹകരണമന്ദിരം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച സംഘം ആശ്രമത്തെക്കുറിച്ച് കൂടുതലറിയാന്‍ താല്പര്യം പ്രകടിപ്പിക്കുകയും വീണ്ടും സന്ദര്‍ശിക്കുന്നതിന് സന്നദ്ധത അറിയിക്കുകയും ചെയ്തു. സംഘം അന്നദാന സംഭാവന നല്‍കി. മുന്‍കൂട്ടി നിശ്ചയിച്ച ടൂര്‍ പ്രോഗ്രാമുകളുള്ളതിനാല്‍ മറ്റൊരിക്കല്‍ അന്നദാനത്തില്‍ പങ്കുചേരുന്നതായും ഇപ്പോള്‍ മടങ്ങുന്നതായും സന്ദര്‍ശകര്‍ അറിയിച്ചു. ടൂര്‍ ഗെഡ് രമേശിനൊപ്പമാണ് സന്ദര്‍ശകര്‍ എത്തിയത്.

Related Articles

Back to top button