KeralaLatestThiruvananthapuram
സംസ്ഥാനത്ത് കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ തീരുമാനം
തിരുവനന്തപുരം : സംസ്ഥാനത്ത് കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ തീരുമാനം. ഇതനുസരിച്ച് കൊച്ചുവേളി-ബാനസവാടി ഹംസഫര്‍ എക്സ്പ്രസ് എട്ടാം തീയതി മുതലും, അതിന്റെ മടക്ക ട്രെയിന്‍ ഒന്‍പതാം തീയതി മുതലും ആരംഭിക്കും. കൂടാതെ കൊച്ചുവേളി-പോര്‍ബന്തര്‍ നാലാം തീയതി മുതലും, എറണാകുളം-ബാനസവാടി വീക്ക്ലി അഞ്ചാം തീയതി മുതലും, കന്യാകുമാരി- മാതാ വൈഷ്ണോദേവി കത്ര ഹിമസാഗര്‍ ഒന്പത്താം തീയതി മുതലും സര്‍വീസ് നടത്തും.
എന്നാല്‍ കന്യാകുമാരി-മുംബൈ ജയന്തി സര്‍വീസുകള്‍ പുനഃസ്ഥാപിക്കണമെന്ന് ശക്തമായ ആവശ്യം ഉയര്‍ന്നെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനം ഉണ്ടായില്ല. കൂടാതെ ഇതിന്റെ സര്‍വീസുകള്‍ പൂനെ വരെയാക്കി സര്‍വീസ് വെട്ടിച്ചുരുക്കാനുള്ള നീക്കത്തിന് എതിരെയും പ്രതിഷേധം ശക്തമാകുന്നുണ്ട്.