IndiaLatest

മിസ് യൂണിവേഴ്‌സ് സ്റ്റേജിലെ ബഹ്‌റിന്‍ സുന്ദരി

“Manju”

ഈ വര്‍ഷത്തെ മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ വ്യത്യസ്തമായി ബഹ്‌റിനില്‍ നിന്നുള്ള സുന്ദരിയുടെ റാംപ് വാക്ക്. സൗന്ദര്യത്തെ മറ്റുള്ളവരുടെ അളവുകോലുകള്‍ വെച്ച്‌ മാത്രം നോക്കിക്കാണേണ്ടതില്ലെന്നതില്ലെന്നും പുതിയ തലമുറയെ സംബന്ധിച്ച്‌ സൗന്ദര്യത്തിന്റെ ഏകമാനദണ്ഡമെന്നത് ഉള്ളില്‍ നിന്ന് തിളങ്ങുന്ന വെളിച്ചമായിരിക്കണമെന്നുമാണ് തന്റെ തീരുമാനത്തെക്കുറിച്ച്‌ നദീം പറഞ്ഞത്.
നിരവധി പേരാണ് നദീമിനെ അഭിനന്ദിച്ച്‌ കൊണ്ട് രംഗത്തെത്തിയത്. വര്‍ഷങ്ങളായി കൊണ്ടു നടന്ന ചട്ടങ്ങള്‍ ഭേദിച്ച്‌ സ്വന്തം സ്വാതന്ത്ര്യം തീരുമാനിച്ച മിസ് ബഹറിനെ നിരവധി പേര്‍ അഭിനന്ദിച്ചു. ഇത് നിരവധി പേര്‍ക്ക് പ്രചോദനമാണെന്നും പലരും അഭിപ്രായപ്പെട്ടു. അതേസമയം ചിലര്‍ വിമര്‍ശനവുമായി രംഗത്തെത്തി. സ്വന്തം വിശ്വാസത്തിനപ്പുറം മത്സരത്തിനെ മത്സരമായി കാണാനാവണമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. അവനവന്റെ പരിമിതമായ ചിന്തകളെ സ്വാതന്ത്ര്യ ബോധമായി കാണരുതെന്നും ഇത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും ചിലര്‍ വിമര്‍ശിച്ചു.

ഈ വര്‍ഷത്തെ മിസ് യൂണിവേഴ്സ് കിരീടം ഇന്ത്യക്കാരിയായ ഹര്‍നാസ് സന്ധുവിനാണ് ലഭിച്ചത്. പഞ്ചാബ് സ്വദേശിനിയായ 21 കാരിയാണ് ഹര്‍നാസ് സന്ധു. 21 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിശ്വസുന്ദരിപ്പടം ഇന്ത്യയിലെത്തുന്നത്. 2000 ല്‍ ലാറ ദത്തയാണ് ഇന്ത്യക്ക് വേണ്ടി ഇതിനു മുമ്പ് വിശ്വസുന്ദരിപട്ടം നേടിയത്. ഇസ്രായേലില്‍ വെച്ച്‌ നടന്ന സൗന്ദര്യ മത്സരത്തില്‍ പരാ​ഗ്വെയിലെയും ദക്ഷിണാഫ്രിക്കയിലെയും മത്സരാര്‍ത്ഥികളെ പിന്തള്ളിയാണ് ഹര്‍നാസ് സന്ധു വിശ്വസുന്ദരിപ്പട്ടം ചൂടിയത്. 2020 ല്‍ വിശ്വസുന്ദരിയായ മെക്‌സിക്കോയുടെ ആന്‍ഡ്രിയ മെസ ഹര്‍നാസിനെ കിരീടമണിയിച്ചു.

Related Articles

Back to top button