KeralaLatest

സംസ്ഥാനത്തെ കോവിഡ്‌ മരണനിരക്ക്‌ കുറയുന്നു

“Manju”

 

തിരുവനന്തപുരം : രോഗ നിര്‍ണയത്തിലൂടെയും വാക്സിന്‍ വിതരണത്തിലൂടെയും കോവിഡ്‌ മരണനിരക്ക്‌ കുറച്ച്‌ സംസ്ഥാനം. ജൂലൈയില്‍ പ്രതിദിന മരണം 200 കടന്നില്ല. പല ദിവസവും നൂറില്‍ താഴെയായി. ശനിയാഴ്ച 98ഉം ഞായറാഴ്ച 66ഉം ആയിരുന്നു മരണം.

രണ്ടാം തരംഗത്തില്‍ രോഗത്തിന്റെ രൂക്ഷത കുറവായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെയും ഐസിയുവിലുള്ളവരുടെയും എണ്ണം താരതമ്യേന കുറഞ്ഞിട്ടുണ്ട്. ആകെ രോഗികളുടെ എണ്ണത്തിലും മരിച്ചവരുടെ എണ്ണത്തിലും വലിയ വര്‍ധനയുണ്ടായിയ്യുണ്ട്. എന്നാല്‍, ഇത്‌ മരണത്തിന്റെ ആകെ ശതമാനത്തില്‍ വലിയ മാറ്റമുണ്ടാക്കിയില്ല. സംസ്ഥാനത്തെ കോവിഡ്‌ മരണനിരക്ക്‌ 0.49 ശതമാനം മാത്രം. ഇത്‌ ഒരു ശതമാനത്തില്‍ കൂടാനിടയില്ലെന്ന്‌ ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കിയിരുന്നു.

‘കോവിഡ്‌ ബാധിച്ചാല്‍ മരണസാധ്യതയുള്ള 60 വയസ്സിന്‌ മുകളിലുള്ളവര്‍ക്ക്‌ പരമാവധി വാക്സിന്‍ നല്‍കി. രോഗലക്ഷണമുള്ളവരെ കണ്ടെത്തി പരിശോധിക്കുന്ന രീതിയാണ്‌ സംസ്ഥാനത്ത്‌ സ്വീകരിച്ചിരിക്കുന്നത്‌ (ടാര്‍ജറ്റഡ്‌ ടെസ്റ്റിങ്‌). രോഗികളെ അതിവേഗം കണ്ടെത്തി ചികിത്സിക്കാനാകുന്നു’ സംസ്ഥാന കോവിഡ്‌ വിദഗ്ധ സമിതി അധ്യക്ഷന്‍ ഡോ. ബി ഇക്‌ബാല്‍ പറഞ്ഞു. രണ്ടാം തരംഗം ശക്തമായിരുന്ന ജൂണ്‍ ആദ്യമാണ്‌ കൂടുതല്‍ മരണം റിപ്പോര്‍ട്ട്‌ ചെയ്തത്‌.

Related Articles

Back to top button