IndiaLatest

തലൈവാസല്‍ വിജയ്ക്ക് ശാന്തിഗിരി രജത ജൂബിലി പുരസ്‌കാരം സമ്മാനിച്ചു

“Manju”

ചെന്നൈ: പ്രശസ്ത നടന്‍ തലൈവാസല്‍ വിജയക്ക് ശാന്തിഗിരി രജതജൂബിലി പുരസ്‌കാരം സമ്മാനിച്ചു. ചെയ്യൂര്‍ ശാന്തിഗിരി ആശ്രമത്തില്‍ നടന്ന രജത ജൂബിലി സമ്മേളനത്തില്‍ വച്ച് തമിഴനാട് സംസ്ഥാന ക്ഷീരവികസന മന്ത്രി മനോ തങ്കരാജും ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വിയും ചേര്‍ന്നാണ് പുരസ്‌കാരം സമ്മാനിച്ചത്. മന്ത്രി ജി.ആര്‍. അനില്‍, കുമ്മനം രാജശേഖരന്‍, ആര്‍ച്ച് ബിഷപ്പ് ഡോ.സാമുവല്‍ മാര്‍ തിയോഫിലിസ്, സ്വാമി ചൈതന്യ ജ്ഞാന തപസ്വി,ഗോകുലം ഗോപാലന്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.

തമിഴ്‌നാട്ടില്‍ ശാന്തിഗിരി ആശ്രമം ആരംഭിച്ച ‘ മക്കള്‍ ആരോഗ്യം’ മെഡിക്കല്‍ ക്യാമ്പിന്റെ ഉദ്ഘാടനം തലൈവാസല്‍ വിജയ് നിര്‍വഹിച്ചു. വിവിധ സിനിമകളില്‍ പല വേഷങ്ങള്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും യുഗപുരുഷന്‍ എന്ന സിനിമയില്‍ ശ്രീനാരായണഗുരുവിന്റെ വേഷം അഭിനയിച്ചതിലൂടെ ഒരു ആത്മീയ പരിവര്‍ത്തനമുണ്ടായി. ശാന്തിഗിരി ആശ്രമത്തെക്കുറിച്ച് ആദ്യമായി അറിയുന്നത് ചെന്നൈ അണ്ണാനഗ്ഗറിലെ ഹെല്‍ത്ത്‌കെയര്‍ സെന്ററിലൂടെയാണ്. ശ്രീകരുണാകരഗുരുവിനെയും ശാന്തിഗിരിയുടെ ആത്മീയതയെയും കൂടുതല്‍ അറിയാന്‍ കഴിയുന്ന അവസരമാണ് രജത ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുത്തതിലൂടെ തനിക്ക് ലഭിച്ചതെന്ന് അദ്ധേഹം പറഞ്ഞു.

ചെയ്യൂര്‍ ശാന്തിഗിരി ആശ്രമത്തില്‍ നടന്ന സമ്മേളനത്തില്‍ ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി നടന്‍ തലൈവാസല്‍ വിജയ്ക്ക് ശാന്തിഗിരി രജത ജൂബിലി പുരസ്‌കാരം സമ്മാനിക്കുന്നു.

Related Articles

Back to top button