KeralaLatest

പെട്ടിക്കടയിലെ മിഠായി മുതല്‍ സകലതും അടിച്ചു മാറ്റി കള്ളന്‍; ബാക്കി വച്ചത് ഒരു രൂപ മാത്രം!

“Manju”

പത്തനംതിട്ട: നിര്‍ദ്ധന യുവതി നടത്തുന്ന പെട്ടിക്കടയുടെ പൂട്ടുപൊളിച്ച് പണവും മിഠായികളടക്കം പൂര്‍ണമായി കവര്‍ന്ന് മോഷ്ടാവ്. മുട്ടം കാവിന്റെ പടിഞ്ഞാറ്റേതില്‍ മല്ലിക, അമ്പലക്കടവ് പാലത്തിന് സമീപം നടത്തുന്ന കടയിലാണ് മോഷണം നടന്നത്. വായ്പയുടെ പലിശയടക്കാന്‍ ടിന്നില്‍ സൂക്ഷിച്ചിരുന്ന 14,000 രൂപയും നാണയത്തുട്ടുകളും മോഷ്ടിച്ചു. കടയിലുണ്ടായിരുന്ന മിഠായി, വെറ്റില, പാക്ക്, സിഗരറ്റ്, ബീഡി, ജ്യൂസ്, നാരങ്ങ അടക്കം എല്ലാം കള്ളന്‍ കൊണ്ടുപോയി. ഒരു രൂപ മാത്രമാണ് കള്ളന്‍ ബാക്കി വച്ചത്.

മിഠായികള്‍ എടുത്ത ശേഷം ടിന്നുകള്‍ ഉപേക്ഷിച്ചാണ് കള്ളന്‍ കടന്നു കളഞ്ഞത്. നട്ടെല്ലിന് തകരാറുള്ളതിനാല്‍ മറ്റുജോലിക്ക് പോകാന്‍ മല്ലികയ്ക്ക് കഴിയില്ല. നാല് വര്‍ഷമായി പെട്ടിക്കട നടത്തുകയാണ്. വായ്പയെടുത്താണ് കടയിലേക്കുള്ള സാധനങ്ങള്‍ വാങ്ങാറുള്ളതെന്നും മല്ലിക പറഞ്ഞു. പന്തളം പോലീസ് എത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Check Also
Close
  • ….
Back to top button