InternationalKeralaLatest

സ്വിറ്റ്സർലാൻഡ് വിദ്യാർത്ഥികൾ ആശ്രമം സന്ദർശിച്ചു

“Manju”
സ്വിറ്റ്സർലാൻഡ് വിദ്യാർത്ഥികൾ ആശ്രമത്തിൽ എത്തിയപ്പോൾ

പോത്തൻകോട്: ഇൻഡോ- സ്വിസ് സ്റ്റുഡന്റ്സ് എക്സേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി തിരുവനന്തപുരത്തെത്തിയ സ്വിറ്റ്സർലാൻഡ് വിദ്യാർത്ഥികൾ ജനുവരി 9ന് വൈകുന്നേരം പോത്തൻകോട് ശാന്തിഗിരി ആശ്രമം സന്ദർശിച്ചു. 20 ഹയർ സെക്കന്ററി വിദ്യാർത്ഥികളും 2 പരിശീലകരുമാണ് സംഘത്തിൽ ഉൾപ്പെട്ടിരുന്നത്. സഹകരണ മന്ദിരത്തിൽ വച്ച് സ്വാമി ഗുരുനന്ദ് ജ്ഞാനതപസ്വി, സ്വാമി സത്യവ്രതൻ ജ്ഞാനതപസ്വി എന്നിവർ കുട്ടികളോടായി സംസാരിച്ചു. 1 മണിക്കൂറോളം സംഘം ആശ്രമത്തിലുണ്ടായിരുന്നു. കവടിയാർ ക്രൈസ്റ്റ് നഗർ സ്കൂളുമായാണ് ഈ സ്റ്റുഡന്റ്സ് എക്സേഞ്ച് പ്രോഗ്രാം നടക്കുന്നത്. സ്ക്കൂളിലെ പരിശീലകരായ കെ.സി. കുര്യച്ചൻ, തോമസ് മാണി എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.

സന്ദർശകർ സ്വാമി ഗുരുനന്ദ് ജ്ഞാനതപസ്വി, സ്വാമി സത്യവ്രതൻ ജ്ഞാന തപസ്വി എന്നിവർക്കൊപ്പം

Related Articles

Back to top button