KeralaLatest

ഇന്ത്യയില്‍ വൈദ്യുതി വാഹനത്തിന് മാര്‍ക്കറ്റ്

“Manju”

ന്യൂഡല്‍ഹി ; ഇന്ത്യക്കാര്‍ക്കിടയില്‍ വൈദ്യുത വാഹനങ്ങള്‍ക്കുള്ള സ്വീകാര്യത വലിയ രീതിയില്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. വൈദ്യുത വാഹനങ്ങള്‍ വാങ്ങുന്ന സ്ത്രീകളുടെ എണ്ണവും ഗണ്യമായാണ് ഉയര്‍ന്നിരിക്കുന്നത്. വൈദ്യുത വാഹനങ്ങള്‍ക്ക് ആവശ്യക്കാര്‍ വര്‍ദ്ധിച്ചതോടെ, പുതിയ മോഡലുകള്‍ പുറത്തിറക്കാനാണ് നിര്‍മ്മാതാക്കളുടെ ശ്രമം. നൂതനമായ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുള്ള വൈദ്യുത വാഹനങ്ങളാണ് നിരത്തിലിറക്കുന്നത്. രാജ്യത്തെ വൈദ്യുത വാഹന വില്‍പ്പനയില്‍ മുന്‍പന്തിയില്‍ ഉള്ളത് ടാറ്റ മോട്ടോഴ്സാണ്. 2023 സാമ്പത്തിക വര്‍ഷത്തില്‍ 48,000-ലധികം വൈദ്യുത വാഹനങ്ങളാണ് ടാറ്റ മോട്ടേഴ്സ് വിറ്റഴിച്ചത്. ഇത് വൈദ്യുത വാഹനങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന ഡിമാന്‍ഡ് വ്യക്തമാക്കുന്നു. ടാറ്റ ഇവിയുടെ സമീപകാല ഡാറ്റ, അനലിറ്റിക്സ്, ഉപഭോക്ത പ്രതികരണങ്ങള്‍ എന്നിവ വാഹന വിപണിക്ക് കൂടുതല്‍ കരുത്ത് പകര്‍ന്നിട്ടുണ്ട്. ചുരുങ്ങിയ കാലയളവിനുള്ളില്‍ ടിയാഗോ ഇവി വാങ്ങുന്നവരില്‍ 22 ശതമാനം സ്ത്രീകളാണ്. ടെസ്ല അടക്കമുള്ള ആഗോള ഭീമന്മാരുടെ കടന്നുവരവ് ഉണ്ടാകുന്നതോടെ വരും വര്‍ഷങ്ങളില്‍ വൈദ്യുത വാഹനങ്ങള്‍ക്ക് വലിയ ഡിമാന്‍ഡ് ഉണ്ടായേക്കുമെന്നാണ് വിലയിരുത്തല്‍.

Related Articles

Back to top button