KeralaLatestThiruvananthapuram

വിവാഹ സല്‍ക്കാരത്തിനിടെ യുവാവ് മര്‍ദ്ദനമേറ്റ് മരിച്ചു

“Manju”

ആലപ്പുഴ: മാവേലിക്കരയില്‍ വിവാഹ സല്‍ക്കാരത്തിനിടെ യുവാവ് മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുന്നതിന്റഎ വീഡിയോ ആണ് പുറത്ത് വന്നത്. വിവാഹ സല്‍ക്കാരത്തിനിടെ റോഡില്‍ മാര്‍ഗ്ഗതടസ്സം സൃഷ്ടിച്ചത് ചോദ്യം ചെയ്ത തട്ടാരമ്ബലം മറ്റം വടക്ക് സ്വദേശി രഞ്ജിത്തിനെ (33) യാണ് സംഘം ചേര്‍ന്നു മര്‍ദ്ദിച്ച്‌ അവശനാക്കിയത്. മാവേലിക്കര കോഴിപ്പാലത്ത് വിവാഹ വീട്ടില്‍വച്ച്‌ ജനുവരി 26ന് ആയിരുന്നു സംഭവം. വരന്റെ പിതാവ് അടക്കം നാലു പേരാണ് കേസിലെ പ്രതികള്‍.
സംഘം ചേര്‍ന്ന് യുവാവിനെ പത്തലുകളും വടികളുമുപയോഗിച്ച്‌ മര്‍ദിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വിവാഹ വീട്ടില്‍ എത്തിയവര്‍ റോഡില്‍ കൂട്ടംകൂടി മാര്‍ഗതടസ്സം സൃഷ്ടിച്ചത് പ്രദേശവാസികള്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതും രഞ്ജിത്തിന്റെ മരണത്തിന് ഇടയാക്കിയതും. സംഘം ചേര്‍ന്നുള്ള മര്‍ദ്ദനത്തിനിടെ രഞ്ജിത്തിന് തലയ്ക്ക് അടിയേറ്റതാണ് മരണ കാരണമായത്.
കൊലക്കുറ്റം ഉള്‍പ്പെടെ വകുപ്പുകള്‍ ചുമത്തി 10 പേര്‍ക്കെതിരെ മാവേലിക്കര പൊലീസ് കേസെടുത്തു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ജനുവരി 30നാണ് രഞ്ജിത്ത് മരിച്ചത്.
നെല്‍സണ്‍ കൊല്ലം പടപ്പക്കരയിലാണ് ജോലി ചെയ്യുന്നത്. ഇവിടെ നിന്നുള്ള സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമാണ് സല്‍ക്കാരത്തിന് എത്തിയിരുന്നത്. വിവാഹസല്‍ക്കാര ചടങ്ങിലെ ആഘോഷങ്ങള്‍ റോഡിലേക്ക് നീങ്ങുകയും റോഡില്‍ ഗതാഗത തടസമുണ്ടാകുകയും ചെയ്തു. ഇത് പ്രദേശവാസികള്‍ ചോദ്യം ചെയ്തതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്.
തലയ്ക്ക് ഗുരുതര പരുക്കേറ്റ രഞ്ജിത്തിനെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവദിവസം തന്നെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു. പ്രതികള്‍ നാല് പേരെ പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശികളായ അഭിലാഷ്, അബിന്‍, വരന്റെ പിതാവ് നെല്‍സണ്‍ എന്നിവരെ കോടതി റിമാന്‍ഡ് ചെയ്തു.

Related Articles

Back to top button