IndiaLatest

അയോധ്യയിലേക്ക് സര്‍വീസ് നടത്താൻ ആസ്ത സ്പെഷ്യല്‍ ട്രെയിനുകളും

“Manju”

ലക്നൗ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അയോധ്യയിലേക്ക് സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകള്‍ പ്രഖ്യാപിച്ച്‌ ഇന്ത്യൻ റെയില്‍വേ. ആയിരക്കണക്കിന് തീര്‍ത്ഥാടകരെ അയോധ്യയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ട്രെയിനുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ‘ആസ്ത സ്പെഷ്യല്‍’ എന്നാണ് ഇവയ്ക്ക് പേര് നല്‍കിയിരിക്കുന്നത്. ട്രെയിനുകളുടെ ചുമതല ഇന്ത്യൻ റെയില്‍വേ കാറ്ററിംഗ് ആൻഡ് ടൂറിസം കോര്‍പ്പറേഷനാണ് (ഐആര്‍സിടിസി).

ഐആര്‍സിടിസിയുടെ ഔദ്യോഗിക പോര്‍ട്ടലിലൂടെ മാത്രമാണ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാൻ സാധിക്കുക. ആധാര്‍ നമ്പര്‍, മേല്‍വിലാസം, അടിയന്തിര സാഹചര്യങ്ങളില്‍ കുടുംബാംഗങ്ങളുമായി ബന്ധപ്പെടാനുള്ള വിശദാംശങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള യാത്രക്കാരുടെ വിവരങ്ങള്‍ ടിക്കറ്റ് ബുക്കിംഗ് സമയത്ത് നല്‍കേണ്ടതാണ്. ഓരോ മൂന്നാമത്തെ കോച്ചിലും ആറ് ബര്‍ത്തുകള്‍ ഉള്ള ഒരു ബേ, യാത്രക്കാര്‍ക്ക് സൗജന്യ ഭക്ഷണം ഉള്‍പ്പെടെയുള്ള ഓണ്‍ ബോര്‍ഡ് സേവനങ്ങള്‍ക്കായി നീക്കിവയ്ക്കുന്നതാണ്.

ഡിസംബര്‍ അവസാനത്തോടെ റെയില്‍വേ ആസ്ത സ്പെഷ്യല്‍ ട്രെയിനുകളുമായി ബന്ധപ്പെട്ടുള്ള നയം പുറത്തിറക്കിയിരുന്നു. അയോധ്യയ്ക്ക് പുറമേ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ‘സാമൂഹിക-സാംസ്കാരിക’ പ്രാധാന്യമുള്ള സ്ഥലങ്ങളിലേക്ക് കൂടി ആസ്ത സ്പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നതാണ്.

Related Articles

Back to top button