InternationalLatest

സമത്വത്തിനായി ആണ്‍കുട്ടികള്‍ പാവാട ധരിച്ചെത്താൻ നിര്‍ദേശിച്ച്‌ സ്കൂള്‍

“Manju”

സ്ത്രീ പുരുഷ സമത്വത്തിന് വിചിത്ര നിര്‍ദ്ദേശവുമായി യുകെയിലെ പ്രൈമറി സ്കൂള്‍.
സമത്വത്തിന് വേണ്ടി ആണ്‍കുട്ടികളും പെണ്‍കുട്ടികളും അധ്യാപകരും അടക്കം എല്ലാവരും പാവാട ധരിച്ച്‌ സ്കൂളില്‍ എത്തണമെന്നാണ് സ്കൂള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. സ്പെയിനില്‍ പാവാട ധരിച്ച്‌ സ്കൂളില്‍ എത്തിയതിന് പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥിയ്‌ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും കൂടിയാണ് ഇത്തരമൊരു നിര്‍ദേശമെന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത് .
” വസ്ത്രങ്ങള്‍ക്ക് ലിംഗഭേദമില്ല” എന്ന പദ്ധതി തന്റെ സ്കൂള്‍ ഏറ്റെടുക്കുന്നുവെന്ന് കാസില്‍വ്യൂ പ്രൈമറിയിലെ അധ്യാപികമാരില്‍ ഒരാള്‍ കഴിഞ്ഞ ആഴ്ച ട്വീറ്റ് ചെയ്തിരുന്നു. സമത്വത്തിന്റെ പ്രാധാന്യത്തെ കുറിച്ച്‌ തങ്ങള്‍ പഠിക്കുകയാണെന്നും , ‘സ്‌കൂള്‍ വരെ ഒരു പാവാട ധരിക്കൂ’ എന്ന പദ്ധതി ഇതിനായി സംഘടിപ്പിച്ചുവെന്നും – കാസില്‍വ്യൂ പ്രൈമറിയിലെ അധ്യാപികയായ മിസ് വൈറ്റ് പറഞ്ഞു.
സ്കൂളില്‍ കഴിയുന്നത്ര ജീവനക്കാരും വിദ്യാര്‍ത്ഥികളും പാവാട ധരിക്കുന്നുണ്ടെന്നും അധ്യാപിക കൂട്ടിച്ചേര്‍ത്തു. മറ്റുള്ളവര്‍ക്ക് കാര്യങ്ങള്‍ മനസിലാകും വിധത്തില്‍ വ്യക്തമായി ലേബല്‍ ചെയ്ത പാവാടകള്‍ ധരിപ്പിച്ച്‌ കുട്ടികളെ സ്‌കൂളിലേക്ക് അയക്കാന്‍ അധ്യാപകര്‍ മാതാപിതാക്കളോട് ആവശ്യപ്പെട്ടു.
ട്രൗസറും ,പാന്റും അടിവസ്ത്രങ്ങളായി ധരിക്കാമെന്നും സ്കൂള്‍ അധികൃതര്‍ മാതാപിതാക്കളോട് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട് . അതേസമയം, സ്കൂളിന്റെ ഈ നടപടിക്ക് എതിരെ മാതാപിതാക്കള്‍ രംഗത്ത് വന്നിട്ടുണ്ട്.

Related Articles

Back to top button