IndiaLatest

ഇന്ത്യൻ ഓഫ് ദി ഇയര്‍ പുരസ്‌കാരം സംവിധായകൻ മണിരത്‌നത്തിന്

“Manju”

ന്യൂഡല്‍ഹി: സിഎൻഎൻ ന്യൂസ് 18 ഇന്ത്യൻ ഓഫ് ദി ഇയര്‍ 2023 പുരസ്‌കാരം പ്രശ്സത സംവിധായകൻ മണിരത്‌നത്തിന്. വിനോദമേഖയില്‍ നിന്നുമാണ് മണിരത്നത്തിനെ തിരഞ്ഞെടുത്തിരിക്കുന്നത്. പ്രശസ്ത തിരക്കഥാകൃത്തും ഗാനരചയിതാവുമായ ജാവേദ് അക്തറാണ് മണിരത്നത്തിന് പുരസ്കാരം സമ്മാനിച്ചത്. മുൻ സോളിസിറ്റര്‍ ജനറല്‍ ഹരീഷ് സാല്‍വെ, റിട്ടയേര്‍ഡ് സുപ്രീം കോടതി ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര, അത്‌ലറ്റിക് ഫെഡറേഷൻ വൈസ് പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജ്, സഞ്ജീവ് ഗോയങ്ക, പരിസ്ഥിതി പ്രവര്‍ത്തകൻ അഫ്രോസ് ഷാ, ജാവേദ് അക്തര്‍ എന്നിവരാണ് ജൂറി അംഗങ്ങള്‍.

2023-ാമാണ്ടില്‍ വിഖ്യാതമായ കലാസൃഷ്ടികളാണ് അദ്ദേഹത്തില്‍ നിന്നുമുണ്ടായത്. തമിഴ് ചരിത്രത്തെ ഉയര്‍ത്തി കാണിക്കുന്ന പൊന്നിയില്‍ സെല്‍വൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറക്കിയിരുന്നു. ചിത്രം വൻ വി‌‍ജയമായിരുന്നു. നടി ദീപിക പദുക്കോണ്‍, നടൻ മനോജ് ബാജ്‌പേയ്, നടൻ സണ്ണി ഡിയോള്‍ എന്നിവരും 2023-ലെ അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവരിലുണ്ടായിരുന്നു.

Related Articles

Back to top button