ഇടുക്കി: പലരില്‍നിന്നായി നാലുകോടിയോളം രൂപ തട്ടിയെടുത്ത് പൊലീസുകാരന് മുങ്ങി. തട്ടിപ്പ് നടത്തി ഒളിവില്‍ പോയ സിവില്‍ പൊലീസ് ഓഫിസര്‍ മുണ്ടക്കയം സ്വദേശി അമീര്‍ ഷാക്കെതിരെ (43) ഇടുക്കി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.തട്ടിപ്പിനിരയായ എ.ആര് ക്യാമ്പിലെ കൊല്ലം സ്വദേശിയായ പൊലീസുകാരന്റെ പരാതിയനുസരിച്ചാണ് 420 വകുപ്പു പ്രകാരം കേസെടുത്തത്. അഞ്ച് ലക്ഷം രൂപ വായ്പയായി വാങ്ങി കബളിപ്പിച്ചു എന്ന പരാതിയിലാണ് അന്വേഷണം.രണ്ടു വര്‍ഷം മുമ്പ് ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ പേരില്‍ പലരില്‍നിന്നായി പണം വാങ്ങിയ ഇയാള്‍ കഴിഞ്ഞ വര്‍ഷം അവധിയെടുത്തു ഒളിവില്‍പോയി.തിരികെ വരാതായതോടെ ആദ്യം സ്പെഷല്‍ ബ്രാഞ്ചും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല.
Related Articles
സ്വാമിയ്ക്ക് അന്ത്യമോപചാരം; ദുഖഃസാന്ദ്രമീ വിടവാങ്ങല്‍
May 31, 2023 11:31 AM
പൊതുയോഗങ്ങൾനടന്നു
July 3, 2023 3:37 PM
Check Also
Close
-
Amid severe food crisis, Chinese govt asks citizens to control food habitsAugust 19, 2020 7:24 AM