InternationalLatest

യുഎഇ പ്രസിഡൻറ്​ ഷെയ്ഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്‌യാൻ അന്തരിച്ചു

“Manju”

യു.എ.ഇ പ്രസിഡൻറ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അന്തരിച്ചു. 74 വയസായിരുന്നു. 2004 നവംബർ 3 മുതൽ യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. മരണം ഇന്ന് ഉച്ചക്ക് ശേഷമാണ് സ്ഥിരീകരിച്ചത്. പ്രഥമ യുഎഇ പ്രസിഡന്‍റും രാഷ്ട്ര പിതാവും ആയിരുന്നു ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്‌യാൻ.

ഷെയ്ഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ രണ്ടാമത്തെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്. യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് സായുധ സേനയുടെ കമാൻഡറും സൂപ്രീം പെട്രോളിയം കൗൺസിലിന്‍റെ ചെയർമാനുമായിരുന്നു ഇദ്ദേഹം.

Related Articles

Back to top button