IndiaLatest

ദേശീയ പുരസ്കാര ജേതാവായ കന്നട നടന്‍ സഞ്ചാരി വിജയ് അന്തരിച്ചു

“Manju”

ബെംഗളൂരു: ദേശീയ പുരസ്കാര ജേതാവായ കന്നട നടന്‍ സഞ്ചാരി വിജയ് അന്തരിച്ചു. ശനിയാഴ്ച നടന്ന അപകടത്തില്‍ വിജയ്ക്ക് ഗുരുതര പരുക്കുകള്‍ പറ്റിയിരുന്നു. ഇതേ തുടര്‍ന്ന് അദ്ദേഹത്തെ ബെംഗളൂരുവിലുള്ള ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്നാണ് അദ്ദേഹത്തിനു മസ്തിഷ്ക മരണം സംഭവിച്ചു എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചത്.
ജൂണ്‍ 12ന് സുഹൃത്തിന്റെ വീട്ടില്‍ നിന്ന് തന്റെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്.2011ല്‍ രംഗപ്പ ഹോഗ്ബിറ്റ്ന എന്ന സിനിമയിലൂടെയാണ് സഞ്ചാരി വിജയ് സിനിമാഭിനയം ആരംഭിച്ചത്.

Related Articles

Back to top button