KeralaLatestThiruvananthapuram

സി. പി.ഐ. ചെറുവല്ലി ബ്രാഞ്ച് രൂപീകരിച്ചു

“Manju”

ജ്യോതിനാഥ് കെ പി

പോത്തൻകോട് :പോത്തൻകോട് പഞ്ചായത്ത് വാവറ അമ്പലം വാർഡിൽ ചെറുവില്ലി ബ്രാഞ്ച് തുടക്കം കുറച്ചു. കേരള, കേന്ദ്ര സർക്കാറുകൾ നൽകുന്ന ക്ഷേമ ധന സഹായ പദ്ധതികൾ ചെറുവില്ലി നിവാസികളിൽ അർഹമായ ആളുകൾക്ക് കൃത്യമായി എത്തിക്കാൻ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെ കാലമായി മാറി വന്ന വിവിധ പാർട്ടി പ്രവർത്തകരായ വാവറ വാർഡ് പ്രതിനിധികൾക്ക് സാധിക്കുന്നില്ല. ഇത്തരം പ്രതിസന്ധികൾ മറികടക്കാൻCPI എന്ന പാർട്ടിക്കും പ്രവർത്തകർക്കും കഴിയും എന്ന് ഉത്ഘാടനം ചെയ്തു സംസാരിച്ചു കൊണ്ട് CPI മുൻ MLA മാൻകോട് രാധാകൃഷ്ണൻ പറഞ്ഞു.

വിവിധ പാർട്ടികളിൽ നിന്നും വന്നവരെ സ്വീകരിച്ചു കൊണ്ട് നടന്ന ചടങ്ങിൽ CPI ലോക്കൽ സെക്രട്ടറി നേതാജിപുരം അജിത് അധ്യക്ഷത വഹിച്ചു. CPI മണ്ഡലം സെക്രട്ടറി സഖാവ് പാട്ടറ ഷരീഫ് മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറിയേറ്റ് അംഗം അനിൽകുമാർ, അബിൻ, സഖാവ് ഷുക്കൂർ, ലാൽകുമാർ ആശംസകൾ നേർന്നു സംസാരിച്ചു. ചെറുവില്ലി ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്ത പണയിൽ ഹാഷിം സ്വാഗതവും സജീർ പാടുകാണി നന്ദി പ്രഭാഷണവും നടത്തി.

Related Articles

Back to top button