KeralaKozhikodeLatest

പൂജിതപീഠം സമര്‍പ്പണം വിശ്വജ്ഞാന മന്ദിരത്തില്‍ പുഷ്പസമര്‍പ്പണം നടന്നു

“Manju”

കക്കോടി (കോഴിക്കോട്) : കോഴിക്കോട് വിശ്വജ്ഞാന മന്ദിരത്തില്‍ ഇന്ന് രാവിലെ 6 മണിയുടെ ആരാധനയെത്തുടര്‍ന്ന് പുഷ്പസമര്‍പ്പണം നടന്നു. ആശ്രമം ബ്രഞ്ച് ഹെഡ് സ്വാമി വന്ദനരൂപന്‍ ജ്ഞാനതപസ്വിയുടെ നേതൃത്തില്‍ ഗുരുഭക്തര്‍ ഭക്ത്യാദരപൂര്‍വ്വം പുഷ്പസമര്‍പ്പണം നടത്തി. എല്ലാ വര്‍ഷവും ഫെബ്രുവരി 22 നാണ് പൂജിതപീഠം സമര്‍പ്പണമായി  ശാന്തിഗിരി പരമ്പര ആഘോഷിക്കുന്നത്. ഗുരുശിഷ്യ പാരസ്പര്യത്തിന്റെ മഹനീയ സന്ദേശമാണ് ഓരോ പൂജിതപീഠം സമര്‍പ്പണവും നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. കേന്ദ്രാശ്രമമായ പോത്തന്‍കോട് ശാന്തിയില്‍ വ്രതാരംഭ ദിനമായ 13 ന് വൈകിട്ട് ഗുരുസ്ഥാനീയ അഭിവന്ദ്യ ശിഷ്യപൂജിത വൈകിട്ട് 6.20 ന് ആശ്രമ പരമ്പരയെ അഭിസംബോധന ചെയ്ത് പൂജിതപീഠം സന്ദേശവും വ്രതാനുഷ്ഠാനത്തോടനുബന്ധിച്ച് സങ്കല്പവും അറിയിപ്പായി നല്‍കിയിരുന്നു.
ശാന്തിഗിരി ആശ്രമത്തിന്റെ 28 ബ്രാഞ്ചുകളിലും എല്ലാ ദിവസവും രാവിലെ 6 മണിയുടെ ആരാധനയ്ക്ക് ശേഷം  പ്രത്യേക പ്രാര്‍ത്ഥനയും  പുഷ്പസമര്‍പ്പണവും പൂജിതപീഠത്തോടനുബന്ധിച്ച് നടന്നു വരുന്നു. 41 ദിവസത്തെ വ്രതമാണ് പൂജിതപീഠം ആഘോഷത്തിനുള്ളത്. ഇന്ന് ‍ഞായറാഴ്ച രണ്ടാം ദിവസമായിരുന്നു.

Related Articles

Back to top button