KeralaLatest

മുൻ മന്ത്രി ടി.എച്ച്‌. മുസ്തഫ അന്തരിച്ചു

“Manju”

കൊച്ചി : മുൻ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ടി.എച്ച്‌. മുസ്തഫ അന്തരിച്ചു. 83 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. പുലര്‍ച്ചെ 5.40ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. ഭൗതീകശരീരം രാവിലെ ഒമ്ബതോടെ ആലുവ ചാലക്കലെ വസതിയില്‍ പൊതുദര്‍ശനത്തിന് വക്കും. ഖബറടക്കം ഇന്ന് രാത്രി എട്ടിന് മാറമ്ബിള്ളി ജുമ മസ്ജിദ് ഖബര്‍സ്ഥാനില്‍.
കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ കടന്നുവന്ന തീപ്പൊരി പ്രാസംഗികനായിരുന്ന മുസ്തഫ, യൂത്ത് കോണ്‍ഗ്രസിലൂടെ വളര്‍ന്ന് കോണ്‍ഗ്രസിന്റെ നേത്യസ്ഥാനങ്ങളിലെത്തിയായിരുന്നു. 1977 മുതല്‍ 1996 വരെയും പിന്നീട് 2001 മുതല്‍ 2006 വരെയും എം.എല്‍.എ ആയിരുന്നു. നിലവില്‍ കെ.പി.സി.സി നിര്‍വാഹ സമിതിയിലെ പ്രത്യേക ക്ഷണിതാവായിരുന്നു.
1977ല്‍ ആലുവ മണ്ഡലത്തില്‍ നിന്നായിരുന്നു നിയമസഭയിലേക്കുള്ള കന്നിയങ്കം. 82, 87, 91, 2001 എന്നീ വര്‍ഷങ്ങളില്‍ നാലു തവണ കുന്നത്തുനാട്ടില്‍ നിന്ന് വിജയിച്ചു. ഇതിനിടെ 1991 മുതല്‍ 1994 വരെ കെ. കരുണാകരൻ മന്ത്രിസഭയില്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്നു.
എറണാകുളം ജില്ലയില്‍ കോണ്‍ഗ്രസിന്‍റെ സ്വാധീനശക്തി വര്‍ധിപ്പിച്ച നേതാവാണ് ടി.എച്ച്‌. മുസ്തഫ. 14 വര്‍ഷം എറണാകുളം ഡി.സി.സി. അധ്യക്ഷനായിരുന്നു. കൂടാതെ, കെ.പി.സി.സി ഉപാധ്യക്ഷന്‍റെ ചുമതലയും വഹിച്ചു. എറണാകുളം ജില്ല സഹകരണ ബാങ്ക്, പെരുമ്ബാവൂര്‍ അര്‍ബൻ സഹകരണ ബാങ്ക് അടക്കമുള്ളവയുടെ ഡയറക്ടര്‍ ആയിരുന്നു. വാഴക്കുളം മണ്ഡലം യൂത്ത് കോണ്‍ഗ്രസ്, പെരുമ്ബാവൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പദവികളാണ് ആദ്യം വഹിച്ച പ്രധാന ഭാരവാഹിത്വം

Related Articles

Back to top button