KannurKeralaLatest

സുഗതകുമാരി സ്മൃതി നാട്ട് മാവ് തൈ നടീൽ

“Manju”

കണ്ണൂർ: പാട്യം ഗ്രാമ പഞ്ചായത്ത് കൃഷി ഭവനും ശാന്തിഗിരി ശാന്തി മഹിമയും സംയുക്തമായി “സുഗതകുമാരി നാട്ട് മാവ് തൈ നടീൽ”പദ്ധതിയുടെ ഉദ്ഘാടനം പാട്യം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രദീപ് കുമാർ നിർവഹിച്ചു. വാർഡ് മെമ്പർ മുഹമ്മദ് ഫയാസ് അരുൾ അധ്യക്ഷത വഹിച്ചു.  ജനനി അഭേദ ജ്ഞാനതപസ്വി, സ്വാമി ജയപ്രിയൻ ജ്ഞാനതപസ്വി, ജനനി പത്മപ്രിയ ജ്ഞാനതപസ്വിനി തുടങ്ങിയർ പങ്കെടുത്തു ചടങ്ങിൽ പാട്യം കൃഷി ഓഫീസർ നികിത .ജെ പദ്ധതി വിശദീകരിച്ചു. സംസ്ഥാനത്ത് സുഗതകുമാരി സ്മൃതി നാട്ടുമാവ് പദ്ധതി നടപ്പിലാക്കുന്ന സംസ്ഥാനത്തെ രണ്ട് ജില്ലകളിൽ ഒന്നാണ് കണ്ണൂർ ജില്ല . 300 തരം വ്യത്യസ്ഥമായ മാവിൻ തൈകളാണ് ഈ പദ്ധതിക്കായി കൃഷി ഭവൻ തയ്യാറാക്കിയിരിക്കുന്നത്. പാട്യം പഞ്ചായത്ത് വാർഡ് മെമ്പർ അനുരാഗ് പാലേരി ആശംസ അറിയിച്ചു. ഡോ.മുരളിധരൻ എം  പ്രജീഷ്.എൻ.കെ എന്നിവരും പങ്കെടുത്തു.

Related Articles

Back to top button